ആല്‍ഫ പാലിയേറ്റീവ് കെയര്‍ വെള്ളാങ്കല്ലൂര്‍ വിവിധ പദ്ധതികളുടെ സമര്‍പ്പണവും സ്നേഹാദരവും
Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
വെള്ളാങ്കല്ലൂര്‍: ആല്‍ഫ പാലിയേറ്റീവ് കെയര്‍ വെള്ളാങ്കല്ലൂര്‍ ലിങ്ക് സെന്ററിന്റെ ആഭിമുഖ്യത്തില്‍ വിവിധ പദ്ധതികളുടെ സമര്‍പ്പണവും വ്യത്യസ്ത മേഖലകളില്‍ കഴിവു തെളിയിച്ചവരെ ആദരിക്കലും നടത്തി. ലിങ്ക് സെന്റര്‍ പ്രസിഡന്റ് എ.ബി. സക്കീര്‍ ഹുസൈന് അധ്യക്ഷത വഹിച്ചു. സ്പീച്ച് തെറാപ്പി ഉദ്ഘാടനം പുത്തന്‍ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എ. നദീര്‍, സ്നേഹവീട് പ്രഖ്യാപനം വെള്ളാങ്കല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന അനില്‍കുമാര്‍, ഡ്രസ് ബാങ്ക് ഉദ്ഘാടനം പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വര്‍ഷ രാജേഷ്, കാരുണ്യഹസ്തം പദ്ധതി വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉചിത സുരേഷ്, രണ്ടാമത്തെ ഹോം കെയര്‍ സര്‍വീസ് ഷഫീര്‍ കാരുമാത്ര എന്നിവര്‍ നിര്‍വഹിച്ചു. ഫാ. ഫ്രാന്‍സിസ് താണിയത്ത്, അബ്ദുള്‍ ഷക്കൂര്‍, ഫാത്തിമാബി, രജിത ആന്റണി, എം.എ. അന്‍വര്‍, മെഹര്ബാന് ഷിഹാബ് എന്നിവരെ ആദരിച്ചു. കെ.എ. ഖദീജാബി (ആല്‍ഫ ഗവേണിംഗ് ബോഡി മെമ്പര്‍), തോംസണ്‍ ഇരിങ്ങാലക്കുട (ആല്‍ഫ ഗവേണിംഗ് ബോഡി മെമ്പര്‍), ഇ.വി. രമേഷ് (കമ്യൂണിറ്റി കോഓര്‍ഡിനേറ്റര്‍ ആല്‍ഫ), പി.കെ.എം. അഷ്റഫ്, എം.എ അലി എന്നിവര്‍ പ്രസംഗിച്ചു.

കാനയിലേക്ക് മലിനജലം ഒഴുക്കിയ ഹോട്ടല്‍ പഞ്ചായത്ത് അടപ്പിച്ചു
വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് എടതിരിഞ്ഞി ഡിവിഷന് ഉപതെരഞ്ഞെടുപ്പ് യുഡിഎഫ് കണ്വെന്ഷന് നടത്തി
എടതിരിഞ്ഞി ഡിവിഷന് ഉപതെരഞ്ഞെടുപ്പിലേക്കുള്ള മുന്നണി സ്ഥാനാര്‍ഥികളായി, വോട്ടെടുപ്പ് 28ന്
അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി
വേളൂക്കര പഞ്ചായത്ത് വളപ്പിലെ മാലിന്യക്കൂമ്പാരം; സെക്രട്ടറിക്കെതിരെ ഹരിത ചട്ടലംഘനത്തിന് നടപടി വേണം: നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ്
പൂമംഗലം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും സംഘടിപ്പിച്ചു