വിശുദ്ധ ഖുര്‍ആനെ ഉപയോഗിച്ച് മന്ത്രിയെ വെള്ള പൂശാന്‍ ശ്രമിക്കുന്നു: അഡ്വ. ഷൈജോ ഹസന്
ഇരിങ്ങാലക്കുട: സ്വര്‍ണക്കടത്ത് ആരോപണങ്ങളില്‍ പുലര്‍ച്ചെ കോഴി കൂവന്നതിനു മുന്നായിട്ട് അന്വേഷണ ഉദ്ദ്യോഗസ്ഥര്‍ മുമ്പാകെ എത്തുന്ന മന്ത്രിയെ വിശുദ്ധ ഖുറാനെ മറയാക്കി വെള്ളിപൂശാനുള്ള ശ്രമം വിലപ്പോകുകയില്ലെന്നു യുവജനപക്ഷം സംസ്ഥാന പ്രസിഡന്റ് ഷൈജോ ഹസന് പറഞ്ഞു. സ്വര്‍ണക്കടത്ത് വിവാദത്തിലേക്കു ഖുറാനെ വലിച്ചിഴച്ച് തടിയൂരാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ നടപടി ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി ജലീലിനെതിരെ കേന്ദ്ര അന്വേഷണം മുറുകിയ സാഹചര്യത്തിലും എല്ലാ മേഖലകളിലും അഴിമതിയുടെ കറ പുരണ്ടതിനാല്‍ മന്ത്രി ജലീല്‍ രാജി വയ്ക്കുകയാണു ധാര്‍മ്മികതയെന്നു യുവജനപക്ഷം സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷൈജോ ഹസന് ജനപക്ഷം സെക്യുലര്‍ ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടന പ്രസംഗത്തില്‍ ആവശ്യപ്പെട്ടു. ജോര്‍ജ് കാടുകുറ്റിപറമ്പില്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ അഡ്വ. പി.എസ്. സുബീഷ്, ബ്രൈറ്റ് അച്ചങ്ങാടന്‍, വി.കെ. ദേവാനന്ദ്, സനല്‍ദാസ്, എം.എസ്. സുജിത്ത്, ടി.എ. പോളി, വിനു സഹദേവന്, ജാക്സണ് മുരിയാട്, ജോസ് കിഴക്കേപീടിക, ശരത്ത് പോത്താനി എന്നിവര്‍ പ്രസംഗിച്ചു.