കടുപ്പശേരി കോളനിയിലെ പട്ടികജാതി കുടുംബങ്ങള്‍ക്ക് കുടിവെള്ള കണക്ഷനായി
കൊറ്റനെല്ലൂര്‍: വേളൂക്കര പഞ്ചായത്ത് കടുപ്പശേരി കോളനിയിലെ പട്ടികജാതി കുടുംബങ്ങള്‍ക്കു മുഴുവന്‍ കുടിവെള്ള കണക്ഷനായി. ജില്ലാ പഞ്ചായത്തിന്റെ 10 ലക്ഷവും പഞ്ചായത്തിന്റെ 3.5 ലക്ഷവും ഉപയോഗിച്ചാണു പദ്ധതി പൂര്‍ത്തിയാക്കിയത്. ഈ സാമ്പത്തിക വര്‍ഷം ജനറല്‍ വിഭാഗത്തിനു കുടിവെള്ള കണക്ഷന് നല്‍കാനുള്ള പദ്ധതി തയാറാക്കിയിട്ടുണ്ട്. ജനറല്‍ വിഭാഗത്തിനുള്ള കുടിവെള്ള കണക്ഷന്റെ പദ്ധതി പ്രഖ്യാപനവും പട്ടികജാതി കുടുംബങ്ങള്‍ക്കുള്ള കുടിവെള്ള കണക്ഷന് പൂര്‍ത്തീകരണ പ്രഖ്യാപനവും പ്രഫ. കെ.യു. അരുണന് എംഎല്‍എ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഉചിത സുരേഷ് അധ്യക്ഷത വഹിച്ചു.

കാനയിലേക്ക് മലിനജലം ഒഴുക്കിയ ഹോട്ടല്‍ പഞ്ചായത്ത് അടപ്പിച്ചു
അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി
വേളൂക്കര പഞ്ചായത്ത് വളപ്പിലെ മാലിന്യക്കൂമ്പാരം; സെക്രട്ടറിക്കെതിരെ ഹരിത ചട്ടലംഘനത്തിന് നടപടി വേണം: നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ്
പൂമംഗലം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും സംഘടിപ്പിച്ചു
ഞാറ്റുവേല ഉത്സവം; പ്രശസ്ത കവി മുരുകന് കാട്ടാക്കടയെ ആദരിച്ചു