ലൈറ്റ് ആന്‍ഡ് സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന് ജില്ലാസമ്മേളനം സമാപിച്ചു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ നടന്ന ലൈറ്റ് ആന്‍ഡ് സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന് ജില്ലാസമ്മേളനം സമാപിച്ചു. ജില്ലാ പ്രസിഡന്റായി പി.എസ്. ഹൈദ്രോസിനെയും സെക്രട്ടറിയായി ടി.ആര്. സുഖില്ദാസിനെയും ട്രഷററായി സാജ് സുരേഷിനെയും തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികള്‍: കെ.ടി. ചന്ദ്രന്, ജോഷി ഇമ്മട്ടി (സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍), ആഷിക് കുന്നംകുളം (സംസ്ഥാന കൗണ്‍സില്‍ അംഗം), സജയന്, എന്‍.എല്‍. ജോയ് (വൈസ് പ്രസി.), ഫ്രാന്‍സിസ് ചീരന്‍, അജിത്ത് പ്രസാദ് (ജോ. സെക്ര.), സുധീഷ്, സി.എല്‍. സാബു, റാഫേല്‍ ആന്റണി, സോമസുന്ദരന്‍ (എക്സിക്യുട്ടീവ് അംഗങ്ങള്‍). ജില്ലാസമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം മന്ത്രി ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.എല്‍. സാബു അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി റഹിം കുഴിപ്പുറം മുഖ്യപ്രഭാഷണം നടത്തി. കൂടല്‍മാണിക്യം ദേവസ്വം ചെയര്മാന് സി.കെ. ഗോപി മുഖ്യാതിഥിയായിരുന്നു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു