40 മാസത്തെ ക്ഷാമാശ്വാസം നല്‍കാത്തത് ആശങ്കാജനകം, കെഎസ്എസ്പിഎ
ഇരിങ്ങാലക്കുട: സര്‍ക്കാര്‍ പ്രഖ്യപിച്ച മൂന്ന് ശതമാനം ക്ഷാമാശ്വാസം 40 മാസത്തെ കുടിശിക നല്കാതിരിക്കുന്നതും ആശങ്കാജനകമാണെന്ന് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് ചൂണ്ടിക്കാട്ടി. ട്രഷറിക്ക് മുന്നില്‍ നടന്ന പ്രതിഷേധ ധര്‍ണ ജില്ലാ ജോയിന്റ് സെക്രട്ടറി കെ.ബി. ശ്രീധരന് ഉദ്ഘാടനം ചെയ്തു. പെന്ഷന് പരിഷ്ക്കരണ കമ്മീഷനെ നിയമിക്കണമെന്ന് ധര്‍ണയില്‍ ആവശ്യപ്പെട്ടു. നിയോജക മണ്ഡലം പ്രസിഡന്റ് കെ.പി. മുരളീധരന് അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സി.എസ്. അബ്ദുള്‍ ഹക്ക്, സംസ്ഥാന കൗണ്‍സില്‍ അംഗം എം. മൂര്‍ഷിദ്, ജില്ല കമ്മിറ്റി അംഗം എ.സി. സുരേഷ്, വനിത ഫോറം പ്രസിഡന്റ് കെ. കമലം, സെക്രട്ടറി ഇ.ഡി. ജോസ്, എ.എന്‍. വാസുദേവന്‍, സി.ഒ. ജോയ്, പി.ഐ. ജോസ്, കെ. വേലായുധന് എന്നിവര്‍ പ്രസംഗിച്ചു.

ഹിന്ദു ഐക്യവേദി പ്രതിഷേധം
പാറപ്പുറം സാംസ്കാരിക നിലയം: പ്രതീകാത്മക ഉദ്ഘാടനം നടത്തി ബിജെപി
കുഴിക്കാട്ടുകോണം വിമലമാതാ പള്ളിയില്‍ തിരുനാള്‍
നിപ്മറും പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലുമായി ധാരണാപത്രം കൈമാറി
ഒമ്പത് വര്‍ഷം വാടക കെട്ടിടത്തില്‍; ആളൂര്‍ പോലീസ് സ്റ്റേഷന് കെട്ടിടത്തിനുള്ള 19 സെന്റ് ഭൂമിയുടെ അനുമതി പത്രം കൈമാറി
രൂപത സിഎല്‍സി മരിയന്‍ 2കെ25 ക്വിസ് മത്സരം; വെസ്റ്റ് ചാലക്കുടി നിത്യസഹായമാതാ ഇടവകക്ക് ഒന്നാം സമ്മാനം