ആഭ്യന്തര മന്ത്രി അമിത്ഷായ്ക്കെതിരെ (പികെഎസ്) പുല്ലൂര്‍ മേഖലാ കമ്മിറ്റി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ഭരണഘടനാ ശില്‍പ്പി ഡോ. ബി.ആര്. അംബേദ്ക്കറെ രാജ്യസഭയില്‍ പരസ്യമായി അവഹേളിച്ച കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത്ഷായ്ക്കെതിരെ പുല്ലൂര്‍ ചേര്പ്പുംക്കുന്നില് നടന്ന പ്രതിഷേധ ജ്വാല പികെഎസ് ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി സി.ഡി. സിജിത്ത് ഉദ്ഘാടനം ചെയ്തു. പികെഎസ് പുല്ലൂര്‍ മേഖലാ പ്രസിഡന്റ് പി.സി. മനേഷ് അധ്യക്ഷത വഹിച്ചു. സിപിഎം ഏരിയ കമ്മിറ്റി അംഗം കെ.ജി. മോഹനന് മാസ്റ്റര്‍. പികെഎസ് ഏരിയ പ്രസിഡന്റ് എ.വി. ഷൈന്‍. മുരിയാട് ഗ്രാമപ്പഞ്ചായത്ത് എട്ടാം വാര്‍ഡ് മെമ്പര്‍ നികിത അനൂപ്. പതിനാലാം വാര്‍ഡ് മെമ്പര്‍ മണി സജയന്. മുന്‍ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ചെയര്മാന് സതീശന് പുല്ലൂര്‍. മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം മിനി സത്യന്. പികെഎസ് മേഖലാ സെക്രട്ടറി എ.വി. സുരേഷ് എന്നിവര്‍ സംസാരിച്ചു.