ദേവീമഹാത്മ്യം നങ്ങ്യാര്‍ക്കൂത്തായി അരങ്ങത്തവതരിപ്പിച്ച് കപില വേണു
ഇരിങ്ങാലക്കുട: പ്രസിദ്ധമായ ശ്രീമദ്ദ് ദേവീമഹാത്മ്യത്തിലെ മഹിഷാസുരന്റെ ജനനകഥാഭാഗം പകര്ന്നാടികൊണ്ട് പ്രശസ്ത കൂടിയാട്ടകലാകാരി കപില വേണുവിന്റെ പ്രകടനം അവിസ്മരണീയമാക്കി. മാധവനാട്യഭൂമിയില്‍ നടന്നുവരുന്ന കൂടിയാട്ടമഹോത്സവത്തിന്റെ ഭാഗമായാണ് കപില വേണു അട്ടപ്രകാരമെഴുതി സംവിധാനം ചെയ്ത് ചിട്ടപ്പെടുത്തി നങ്ങ്യാര്‍ക്കൂത്ത് അവതരിപ്പിച്ചത്. ഇരിങ്ങാലക്കുട ഡോ. കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ലബ് അമ്മന്നൂര്‍ ഗുരുകുലവുമായി സഹകരണത്തോടെ സംഘടിപ്പിക്കുന്ന സുവര്‍ണ്ണം സമാപനത്തിനോടനുബന്ധിച്ച് നടക്കുന്ന ആഘോഷപരമ്പരയിലാണ് കപില വേണുവിന്റെ നങ്ങ്യാര്‍ക്കൂത്ത് അവതരണം. മിഴാവില്‍ കലാമണ്ഡലം രാജീവ്, കലാമണ്ഡലം എ.എന്‍. ഹരിഹരന്, ഇടയ്ക്കയില്‍ കലാനിലയം ഉണ്ണിക്കൃഷ്ണന്, താളത്തില്‍ സരിത കൃഷ്ണകുമാര്‍, ഗുരുകുലം അതുല്യ എന്നിവര്‍ പശ്ചാത്തലമേളമൊരുക്കി. നളകഥാഖ്യാനം യക്ഷഗാനത്തില്‍ എന്ന വിഷയത്തെ അധികരിച്ച് ഡോ. ബി.പി. അരവിന്ദ പ്രഭാഷണം നടത്തി. സംഗമഗ്രാമത്തിന്റെ സാംസ്ക്കാരിക ഭൂമിക സാഹിത്യം എന്ന വിഷയത്തില്‍ ഡോ. എം.വി. അമ്പിളി പ്രബന്ധം അവതരിപ്പിച്ചു.