ലെജന്റ്സ് ഓഫ് ഇരിങ്ങാലക്കുടയുടെ ഓഫീസ് ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: ലെജന്റ്സ് ഓഫ് ഇരിങ്ങാലക്കുടയുടെ ഓഫീസ് ഉദ്ഘാടനം ഇരിങ്ങാലക്കുട നഗരസഭ വൈസ് ചെയര്മാന് ബൈജു കുറ്റിക്കാടന്‍ നിര്‍വഹിച്ചു.
ലെജന്റ്സ് ഓഫ് ഇരിങ്ങാലക്കുട പ്രസിഡന്റ് ലിയോ താണിശേരിക്കാരന് അധ്യക്ഷത വഹിച്ചു. നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ. കെ.ആര്. വിജയ, വികസനകാര്യ
സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഫെനി എബിന് വെള്ളാനിക്കാരന്‍, ഇന്നസെന്റ് സോണറ്റ്, കലാഭവന്‍ ജോഷി എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു. മുന്‍ ഇരിങ്ങാലക്കുട രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ടെല്‍സണ്‍ കോട്ടോളി, മുന്‍ നഗരസഭ കൗണ്‍സിലര്‍ പി.വി. ശിവകുമാര്‍, ടി.എസ്. ബൈജു, ഷാജന് ചക്കാലക്കല്‍, ലൈജു വര്‍ഗീസ് നെയ്യന്, വനിതാ വിംഗ് കണ്‍വീനര്‍ വിനീത സെന്റില്‍ എന്നിവര്‍ സംസാരിച്ചു. ചന്തക്കുന്നിലെ ഓട്ടക്കാരന് ബില്‍ഡിങ്ങിലാണ് ലെജന്റ്സ് ഓഫ് ഇരിങ്ങാലക്കുടയുടെ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചത്.