കാട്ടൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പോലീസ് സ്റ്റേഷന് മാര്‍ച്ച് നടത്തി
കാട്ടൂര്‍: തൃശൂര്‍ ജില്ലയിലെ വര്‍ധിച്ചു വരുന്ന ഗുണ്ടാ വിളയാട്ടത്തിലും കൊലപാതകങ്ങളിലും ക്രമ സമാധാന പ്രശ്നങ്ങളിലും സര്‍ക്കാരിന്റെയും പോലീസിന്റെയും നിഷ്ക്രിയത്വം ആരോപിച്ച് കാട്ടൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാട്ടൂര്‍ പോലീസ് സ്റ്റേഷനിലേക്കു പ്രതിഷേധ മാര്‍ച്ച് നടത്തി. ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ. എം.എസ്. അനില്‍കുമാര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റുമാരായ ഷാറ്റോ കുര്യന്, എ.എസ്. ഹൈദ്രോസ്, ബാസ്റ്റിന് ഫ്രാന്‍സിസ്, റിഷിപാല്‍ എന്നിവര്‍ മാര്‍ച്ചില്‍ പങ്കെടുത്തു. എം.ഐ. അഷറഫ്, എം.ജെ. റാഫി, കിരണ്‍ ഒറ്റാലി, വിജീഷ് പുളിപറമ്പില്‍, സിജു പാറേക്കാടന്‍ എന്നിവര്‍ പ്രസംഗിച്ചു.