അക്രമങ്ങളും കൊലപാതകങ്ങളും അടിച്ചമര്‍ത്തണം: ഷൈജോ ഹസന്
ഇരിങ്ങാലക്കുട: തൃശൂര്‍ ജില്ലയില്‍ കഴിഞ്ഞ ഏഴു ദിവസത്തിനിടയില്‍ ആറു നിഷ്ഠൂര കൊലപാതകങ്ങള്‍ നടന്ന സാഹചര്യങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ അരക്ഷിതത്വബോധം വളര്‍ത്തിയെന്നും അഴിമതി ആരോപണങ്ങളില്‍ മുങ്ങിയ ഇടതുപക്ഷ സര്‍ക്കാരിനു ജനങ്ങളുടെ ജീവന് സംരക്ഷിക്കുവാന്‍ കഴിയുന്നില്ലെന്നും കേരള യുവജനപക്ഷം സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷൈജോ ഹസന് കുറ്റപ്പെടുത്തി. കൊലപാതക പരമ്പരകള്‍ക്കെതിരെ കറുത്തതുണി കൈയ്യില്‍ കെട്ടി യുവജനപക്ഷം ഇരിങ്ങാലക്കുട മുനിസിപ്പല്‍ കമ്മിറ്റി നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എ.ബി. ശ്രീജിഷ് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ശരത്ത് പോത്താനി, സുധീഷ് ചക്കുങ്ങല്‍, വിനു സഹദേവന് എന്നിവര്‍ പങ്കെടുത്തു.

ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് ഭരണത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ആം ആദ്മി പാര്‍ട്ടി ഉപവാസ സമരം