രമേശ് വാരിയരെ 12 മാസങ്ങൾക്ക് മുമ്പ് തന്നെ പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു- ബിജെപി
ഇരിങ്ങാലക്കുട: പാർട്ടിയിൽ നിന്ന് രാജി വച്ചതായി പ്രഖ്യാപിച്ച നഗരസഭ കൗൺസിലർ രമേശ് വാരിയരെ 12 മാസങ്ങൾക്ക് മുമ്പ് തന്നെ പുറത്താക്കിയിരുന്നതായി ബിജെപി നേതൃത്വം. 2015 ൽ നഗരസഭ ഭരണ സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം രമേശ് വാരിയർക്ക് എതിരെ നിരവധി പരാതികൾ വരികയും മെമ്മോ നല്‍കുകയും പരാതികൾ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ശാസിക്കുകയും ചെയ്തിരുന്നു. 12 മാസങ്ങൾക്ക് മുമ്പ് നമ്പ്യാങ്കാവ് വാർഡിലെ ക്ഷേത്രവുമായി ബന്ധപ്പെട്ട് ക്ഷേത്ര കമ്മിറ്റി തന്നെ രമേശ് വാരിയർക്ക് എതിരെ പരാതിയുമായി വരികയും പാർട്ടി നിയോഗിച്ച മൂന്നംഗകമ്മിറ്റിക്ക് ആരോപണങ്ങൾ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നതായി നിയോജകമണ്ഡലം പ്രസിഡണ്ട് ക്യപേഷ് ചെമ്മണ്ട പത്രക്കുറിപ്പിൽ അറിയിച്ചു.

വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ ഊട്ടുതിരുനാളിന് കൊടിയേറി
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് മെറിറ്റ് ഡേ 2026 സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഉമ്മന്‍ചാണ്ടി അനുസ്മരണം നടത്തി
പൊറത്തിശേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഉമ്മന്‍ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു
കാല്‍പ്പന്ത് ആവേശത്തില്‍ വേറിട്ടൊരു പുസ്തകം
നാലമ്പല ദര്‍ശനം ആത്മനിര്വൃതിക്കായുള്ള പുണ്യ തീര്‍ഥാടനം: അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ