യൂത്ത് കോണ്‍ഗ്രസ് കാറളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വില്ലേജ് ഓഫീസ് ധര്‍ണ നടത്തി
കാറളം: അഴിമതിയില്‍ മുങ്ങിയ എല്‍ഡിഎഫ് സര്‍ക്കാര്‍ രാജിവെക്കണമെന്നും ജില്ലയിലെ ക്രമസമാധാനം പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ടു യൂത്ത് കോണ്‍ഗ്രസ് കിഴുത്താണി വില്ലേജ് ഓഫീസിനു മുമ്പില്‍ ധര്‍ണ നടത്തി. ധര്‍ണ യൂത്ത് കോണ്‍ഗ്രസ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് സൂര്യ കിരണ്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അജീഷ് മേനോന് അധ്യക്ഷത വഹിച്ചു. ശ്രീനാഥ് എടക്കാട്ടില്‍, ഐസക് സാബു, ജോമി എന്നിവര്‍ പ്രസംഗിച്ചു.