സംസ്ഥാനത്ത് (ഒക്ടോബർ 22) 7482 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് (ഒക്ടോബർ 22) 7482 പേർക്ക് കോവിഡ്; 7593 രോഗമുക്തർ
ചികിത്സയിലുള്ളവര്‍ 93,291; ഇതുവരെ രോഗമുക്തി നേടിയവര്‍ 2,74,675
കഴിഞ്ഞ 24 മണിക്കൂറിനിടെ 56,093 സാമ്പിളുകള്‍ പരിശോധിച്ചു
ഇന്ന് 8 പുതിയ ഹോട്ട് സ്പോട്ടുകള്‍; 7 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ ഇന്ന് 7482 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. കോഴിക്കോട് 932, എറണാകുളം 929, മലപ്പുറം 897, തൃശൂര്‍ 847, തിരുവനന്തപുരം 838, ആലപ്പുഴ 837, കൊല്ലം 481, പാലക്കാട് 465, കണ്ണൂര്‍ 377, കോട്ടയം 332, കാസര്‍ഗോഡ് 216, പത്തനംതിട്ട 195, വയനാട് 71, ഇടുക്കി 65 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.23 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം കരമന സ്വദേശി ഹരിഹരന് (56), മുട്ടട സ്വദേശി കുട്ടപ്പന് (72), വെമ്പായം സ്വദേശി ശശിധരന് (70), മരുതൂര്‍ സ്വദേശി നാസര്‍ (56), ആറ്റിങ്ങല്‍ സ്വദേശി അനില്‍ (47), കൊല്ലം ആയൂര്‍ സ്വദേശിനി ശാരദാമ്മ (72), ഉമയനല്ലൂര്‍ സ്വദേശി നവാബുദീന്‍ (58), ആലപ്പുഴ ചേര്‍ത്തല സ്വദേശി രാമകൃഷ്ണന് പിള്ള (83), കോട്ടയം എരുമേലി സ്വദേശിനി സൈനബ ബിവി (96), എറണാകുളം കൊച്ചി സ്വദേശിനി ട്രീസ ലോനന് (89), ആലുവ സ്വദേശി ബഷീര്‍ (60), എടയാപുരം സ്വദേശിനി കെ.കെ. പുഷ്പ (68), വെങ്ങോല സ്വദേശിനി സല്‍മ സെയ്ദു മുഹമ്മദ് (55), കളമശേരി സ്വദേശിനി സൗദാമിനി അമ്മ (78), തൃശൂര്‍ കുന്നംകുളം സ്വദേശി രാമകൃഷ്ണന് (70), ഏറനല്ലൂര്‍ സ്വദേശി ഷമീര്‍ (41), മലപ്പുറം വള്ളുവാമ്പ്രം സ്വദേശി ഹംസ (58), കല്പകഞ്ചേരി സ്വദേശിനി കുഞ്ഞിപാത്തുമ്മ (63), തിരൂര്‍ സ്വദേശിനി ലീല (60), തേഞ്ഞിപ്പാലം സ്വദേശിനി മമ്മദൂട്ടി (65), കോട്ടക്കല്‍ സ്വദേശി നഫീസ (72), കോഴിക്കോട് ചെറുവാത്ത് സ്വദേശി ഇബ്രാഹീം (64), പുതുപ്പാനം സ്വദേശി മജീദ് (73), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1255 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 123 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6448 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 844 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
തൃശൂർ ജില്ലയിൽ 847 പേർക്ക് കൂടി കോവിഡ്
തൃശൂർ ജില്ലയിൽ വ്യാഴാഴ്ച (22/10/2020) 847 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 1170 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8967 ആണ്. തൃശൂർ സ്വദേശികളായ 98 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 31235 ആണ്. 21964 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്. ജില്ലയിൽ സമ്പർക്കം വഴി 846 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 5 പേരുടെ ഉറവിടം അറിയില്ല. എലൈറ്റ് ഹോസ്പിറ്റൽ ക്ലസ്റ്റർ (ആരോഗ്യ പ്രവർത്തകർ)-1. മറ്റ് സമ്പർക്ക കേസുകൾ 836. ആരോഗ്യ പ്രവർത്തകർ-3, ഫ്രന്റ് ലൈൻ വർക്കർ -1, മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവർ-1.രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 59 പുരുഷൻമാരും 63 സ്ത്രീകളുമുണ്ട്. പത്ത് വയസ്സിനു താഴെ 37 ആൺകുട്ടികളും 23 പെൺകുട്ടികളുമുണ്ട്. രോഗം സ്ഥീരികരിച്ച് ജില്ലയിലെ ആശുപത്രികളും കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലും കഴിയുന്നവർ:
ഗവ. മെഡിക്കൽ കോളേജ് തൃശൂർ-276
സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ-സി.ഡി മുളങ്കുന്നത്തുകാവ്-35
എം.സി.സി.എച്ച്. മുളങ്കുന്നത്തുകാവ്-71
കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ്-37
കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ്-39
സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-187
വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1 വേലൂർ-99
വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ-181
സി.എഫ്.എൽ.ടി.സി കൊരട്ടി-24
പി.സി. തോമസ് ഹോസ്റ്റൽ തൃശൂർ–314
സി.എഫ്.എൽ.ടി.സി നാട്ടിക-337
പി.എസ്.എം. ഡെന്റൽ കോളേജ് അക്കികാവ്-31
ജ്യോതി സി.എഫ്.എൽ.ടി.സി, ചെറുതുരുത്തി 129
എം.എം.എം. കോവിഡ് കെയർ സെന്റർ തൃശൂർ-94
ജി.എച്ച് തൃശൂർ-45
കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി -33
ചാവക്കാട് താലൂക്ക് ആശുപത്രി -0
ചാലക്കുടി താലൂക്ക് ആശുപത്രി -12
തൃശൂർ കോ ഓപ്പറേറ്റീവ് ആശുപത്രി -6
കുന്നംകുളം താലൂക്ക് ആശുപത്രി -24
ജി.എച്ച്. ഇരിങ്ങാലക്കുട-9
ഡി.എച്ച്. വടക്കാഞ്ചേരി-8
അമല ആശുപത്രി-62
ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ-78
മദർ ആശുപത്രി -14
എലൈറ്റ് ഹോസ്പിറ്റൽ തൃശൂർ-4
ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ആശുപത്രി -11
ക്രാഫ്റ്റ് ഹോസ്പിറ്റൽ കൊടുങ്ങല്ലൂർ – 1
രാജാ ആശുപത്രി ചാവക്കാട് – 5
അശ്വിനി ഹോസ്പിറ്റൽ തൃശൂർ- 17
സെന്റ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി -11
മലങ്കര ഹോസ്പിറ്റൽ കുന്നംകുളം – 5
റോയൽ ഹോസ്പിറ്റൽ കുന്നംകുളം – 1
സെന്റ് ആന്റണീസ് പഴുവിൽ-3
അൻസാർ ഹോസ്പിറ്റൽ പെരുമ്പിലാവ്- 0
യൂണിറ്റി ഹോസ്പിറ്റൽ കുന്നംകുളം – 0
സൺ മെഡിക്കൽ റിസർച്ച് സെന്റർ തൃശൂർ-13
5904 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്.
വ്യാഴാഴ്ച 946 പേർ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 344 പേർ ആശുപത്രിയിലും 602 പേർ വീടുകളിലുമാണ്. വ്യാഴാഴ്ച മൊത്തം 5350 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 3625 പേർക്ക് ആന്റിജൻ പരിശോധനയും 1331 പേർക്ക് ആർ.ടി.-പി.സി.ആർ പരിശോധനയും 394 പേർക്ക് ട്രുനാറ്റ് /സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 2,42,409 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.വ്യാഴാഴ്ച 467 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 94015 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. 34 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി. വ്യാഴാഴ്ച റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 408 പേരെ ആകെ സ്ക്രീനിംഗ് ചെയ്തു.