സംസ്ഥാനത്ത് (ഒക്ടോബർ 24) 8253 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് (ഒക്ടോബർ 24) 8253 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1170, തൃശൂര്‍ 1086, തിരുവനന്തപുരം 909, കോഴിക്കോട് 770, കൊല്ലം 737, മലപ്പുറം 719, ആലപ്പുഴ 706, കോട്ടയം 458, പാലക്കാട് 457, കണ്ണൂര്‍ 430, പത്തനംതിട്ട 331, ഇടുക്കി 201, കാസര്‍ഗോഡ് 200, വയനാട് 79 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.25 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ധനുവച്ചപുരം സ്വദേശി സുന്ദര്‍ രാജ് (75), കരമന സ്വദേശിനി നിര്‍മ്മല (68), പാച്ചല്ലൂര്‍ സ്വദേശി ഗോപകുമാര്‍ (53), പൂവാര്‍ സ്വദേശിനി അരുണ (58), കന്യാകുമാരി കുഴിത്തുറ സ്വദേശി ദിവാകരന് നായര്‍ (74), കൊല്ലം കല്ലുവാതുക്കല്‍ സ്വദേശി സുധാകരന് പിള്ള (59), തടിക്കാട് സ്വദേശിനി ഹവാമ്മ (90), കൊല്ലം സ്വദേശിനി രാധ (74), ആലപ്പുഴ മാന്നാര്‍ സ്വദേശി നൂറുദ്ദീന്‍ (55), കോട്ടയം ചങ്ങനാശേരി സ്വദേശി കുഞ്ഞുമോന് ജോസഫ് (55), കോട്ടയം സ്വദേശി ചാക്കോ മാത്യൂ (80), എറണാകുളം തൃകുന്നത്ത് നഗര്‍ സ്വദേശി വര്‍ഗീസ് (85), കടുങ്ങല്ലൂര്‍ സ്വദേശി പി.കെ. സോമന് (60), ആലുവ സ്വദേശി കെ.വി. സെയ്ദു (73), തൃശൂര്‍ പൂച്ചിണ്ണിപാടം സ്വദേശി അബു (84), അഴീകോട് സ്വദേശി കരീം (66), ചിറ്റിലപ്പള്ളി സ്വദേശി സുജന്‍ (54), മലപ്പുറം മാമ്പാട് സ്വദേശി രവീന്ദ്രന് (63), കോഴിക്കോട് കൊളത്തറ സ്വദേശി അമനുള്ള ഖാന് (68), കൊയിലാണ്ടി സ്വദേശി മുഹമ്മദ് (83), കണ്ണൂര്‍ ചേലാട് സ്വദേശി ഡി. മൂര്‍ത്തി (77), രാമന്തളി സ്വദേശി മെഹമ്മൂദ് (71), ചൊക്ലി സ്വദേശി ദാസന് (78), കണ്ണൂര്‍ സ്വദേശി സി.പി. മൂസ (75), കാസര്‍ഗോഡ് പെരുവാത്ത് സ്വദേശിനി ഷംഭാവി (70) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1306 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 163 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7084 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 939 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
തൃശൂർ ജില്ലയിൽ 1086 പേർക്ക് കൂടി കോവിഡ്
തൃശൂർ ജില്ലയിൽ ശനിയാഴ്ച (24/10/2020) 1086 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 481 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9657 ആണ്. തൃശൂർ സ്വദേശികളായ 105 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 33341 ആണ്. 23384 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്. ജില്ലയിൽ സമ്പർക്കം വഴി 1082 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. ഇതിൽ 10 പേരുടെ ഉറവിടം അറിയില്ല. കുന്നംകുളം മാർക്കറ്റ് ക്ലസ്റ്റർ വഴി പേർക്ക് രോഗം ബാധിച്ചു. ആരോഗ്യ പ്രവർത്തകർ -3,
ഫ്രന്റ് ലൈൻ വർക്കർ -3, മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവർ-4 എന്നിവർക്കും രോഗം സ്ഥിരീകരിച്ചു.രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 80 പുരുഷൻമാരും 79 സ്ത്രീകളും പത്ത് വയസ്സിനു താഴെ 56 ആൺകുട്ടികളും 48 പെൺകുട്ടികളുമുണ്ട്.രോഗം സ്ഥീരികരിച്ച് ജില്ലയിലെ ആശുപത്രികളും കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലും കഴിയുന്നവർ:
ഗവ. മെഡിക്കൽ കോളേജ് തൃശൂർ- 282
സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ -സി.ഡി മുളങ്കുന്നത്തുകാവ്-61
എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ്-43
കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ്-47
കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ്- 43
സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-174
വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1 വേലൂർ-111
വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ-154
സി.എഫ്.എൽ.ടി.സി കൊരട്ടി – 15
പി.സി. തോമസ് ഹോസ്റ്റൽ തൃശൂർ-383
സി.എഫ്.എൽ.ടി.സി നാട്ടിക -403
പി.എസ്. എം. ഡെന്റൽ കോളേജ് അക്കികാവ് -26
ജ്യോതി സി.എഫ്.എൽ.ടി.സി, ചെറുതുരുത്തി-133
എം.എം.എം. കോവിഡ് കെയർ സെന്റർ തൃശൂർ-86
ജി.എച്ച് തൃശൂർ-43
കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി -26
ചാവക്കാട് താലൂക്ക് ആശുപത്രി -0
ചാലക്കുടി താലൂക്ക് ആശുപത്രി -13
തൃശൂർ കോ ഓപ്പറേറ്റീവ് ആശുപത്രി -9
കുന്നംകുളം താലൂക്ക് ആശുപത്രി -20
ജി.എച്ച്. ഇരിങ്ങാലക്കുട -11
ഡി.എച്ച്. വടക്കാഞ്ചേരി -7
അമല ആശുപത്രി-61
ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ-75
മദർ ആശുപത്രി -11
എലൈറ്റ് ഹോസ്പിറ്റൽ തൃശൂർ-7
ഇരിങ്ങാലക്കുട കോ – ഓപ്പറേറ്റീവ് ആശുപത്രി -14
ക്രാഫ്റ്റ് ഹോസ്പിറ്റൽ കൊടുങ്ങല്ലൂർ – 1
രാജാ ആശുപത്രി ചാവക്കാട് – 3
അശ്വിനി ഹോസ്പിറ്റൽ തൃശൂർ- 23
സെന്റ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി -13
മലങ്കര ഹോസ്പിറ്റൽ കുന്നംകുളം – 5
റോയൽ ഹോസ്പിറ്റൽ കുന്നംകുളം – 1
സെന്റ് ആന്റണിസ് പഴുവിൽ – 2
അൻസാർ ഹോസ്പിറ്റൽ പെരുമ്പിലാവ്- 0
യൂണിറ്റി ഹോസ്പിറ്റൽ കുന്നംകുളം – 0
സൺ മെഡിക്കൽ റിസർച്ച് സെന്റർ തൃശൂർ-15
6250 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നു.
ശനിയാഴ്ച 1023 പേർ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 349 പേർ ആശുപത്രിയിലും 674 പേർ വീടുകളിലുമാണ്. ശനിയാഴ്ച മൊത്തം 8080 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 5777 പേർക്ക് ആന്റിജൻ പരിശോധനയും, 2070 പേർക്ക് ആർ.ടി-പി.സി.ആർ പരിശോധനയും, 233 പേർക്ക് ട്രുനാറ്റ് /സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 2,58,135 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.ശനിയാഴ്ച 442 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 94,940 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നിട്ടുളളത്. 33 പേർക്ക് സൈക്കോ സോഷ്യൽ കൗൺസലർമാർ വഴി കൗൺസലിംഗ് നൽകി. ശനിയാഴ്ച റയിൽവേ സ്റ്റേഷനുകളിലും ബസ്സ്റ്റാൻഡുകളിലുമായി 510 പേരെ ആകെ സ്ക്രീനിംഗ് ചെയ്തു.