പ്രവാസി കോൺഗ്രസ് ഇരിങ്ങാലക്കുട താലൂക്ക് ഓഫീസിനു മുമ്പിൽ ധർണ നടത്തി

ഇരിങ്ങാലക്കുട: കേന്ദ്ര-കേരള ഗവൺമെന്റുകളുടെ പ്രവാസികളോടുളള അവഗണനക്കെതിരെ പ്രവാസി കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട താലൂക്ക് ഓഫീസിനു മുമ്പിൽ ധർണ നടത്തി. ഇരിങ്ങാലക്കുട നിയോജകമണ്ഡലം പ്രസിഡന്റ് തോമസ് കോലങ്കണ്ണി ധർണ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഡൊമിനി ആലപ്പാട്ട് അധ്യക്ഷത വഹിച്ചു. ഇക്ബാൽ കുട്ടമംഗലം, ബക്രുദ്ദീൻ വലിയകത്ത്, പി.എസ്. ജോബി എന്നിവർ സംസാരിച്ചു.