മുകുന്ദപുരം താലൂക്ക് എന്‍എസ്എസ് കരയോഗയൂണിയന്‍ രാമായണ പാരായണ മത്സരവും പ്രശ്നോത്തരിയും സംഘടിപ്പിച്ചു
മുകുന്ദപുരം താലൂക്ക് എന്‍എസ്എസ് കരയോഗയൂണിയന്റെ ആഭിമുഖ്യത്തില്‍ നടന്ന രാമായണ പാരായണ മത്സരവും പ്രശ്നോത്തരിയും താലൂക്ക് യൂണിയന് ചെയര്മാന് അഡ്വ. ഡി. ശങ്കരന്‍കുട്ടി ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: മുകുന്ദപുരം താലൂക്ക് എന്‍എസ്എസ് കരയോഗയൂണിയന്റെ ആഭിമുഖ്യത്തില്‍ രാമായണ പാരായണ മത്സരവും പ്രശ്നോത്തരിയും സംഘടിപ്പിച്ചു. താലൂക്കിലെ വിവിധ കരയോഗങ്ങളില്‍ നിന്ന് വ്യത്യസ്ത വിഭാഗങ്ങളിലായി നൂറ്റി അന്‍പതോളം പേര് പങ്കെടുത്തു. ശ്രീസംഗമേശ്വര എന്‍എസ്എസ് ഹാളില്‍ താലൂക്ക് യൂണിയന് ചെയര്മാന് അഡ്വ. ഡി. ശങ്കരന്‍കുട്ടി മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. ആര്. ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്. കൃഷ്ണകുമാര്‍ സ്വാഗതവും എന്‍എസ്എസ് ഇന്‍സ്പെക്ടര്‍ ബി. രതീഷ് നന്ദിയും പറഞ്ഞു. യൂണിയന് ഭരണ സമിതി അംഗങ്ങളായ ആര്. ബാലകൃഷ്ണന് പി.ആര്. അജിത്കുമാര്‍, രവീന്ദ്രന് കണ്ണൂര്‍, എ.ജി. മണികണ്ഠന്, സി. വിജയന് ചിറ്റേത്ത്, കെ. രാജഗോപാല്‍, എന്‍. ഗോവിന്ദന്‍കുട്ടി, നന്ദന് പറമ്പത്ത്, സുനില്‍ കെ. മേനോന്, ബിന്ദു ജി. മേനോന്, വനിതാ യൂണിയന് പ്രസിഡന്റ് ജയശ്രീ അജയ്, കമ്മിറ്റി അംഗങ്ങളായ ചന്ദ്രികസുരേഷ്, രാജി അനീഷ്, ശ്രീദേവിമേനോന്, സ്മിതജയകുമാര്, രമാദേവീ, ശ്യാമള രാമചന്ദ്രന്, എം.എ. അനില എന്നിവര്‍ സംബന്ധിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു