കെഎസ്എസ്പിഎ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു
കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ്ണ ജില്ല വൈസ് പ്രസിഡന്റ് വി.സി. കാര്ത്തികേയന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശമ്പള കമ്മീഷനെ ഉടന്‍ നിയമിക്കുക, ക്ഷാമാശ്വാസ കുടിശിക അനുവദിക്കുക, മെഡിസെപ് പ്രീമിയം വര്‍ധനവ് പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ക്കായി സിവില്‍ സ്റ്റേഷനു മുന്നില്‍ നടന്ന പ്രതിഷേധ ധര്‍ണ്ണ ജില്ല വൈസ് പ്രസിഡന്റ് വി.സി. കാര്ത്തികേയന് ഉദ്ഘാടനം ചെയ്തു.
നിയോജകമണ്ഡലം പ്രസിഡന്റ് കെ. കമലം അധ്യക്ഷത വഹിച്ചു. ജില്ല ജോയിന്‍ സെക്രട്ടറി കെ.ബി. ശ്രീധരന് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന കൗണ്‍സില്‍ അംഗം എം. മൂര്‍ഷിദ്, ജില്ല കമ്മറ്റി അംഗം എ.സി. സുരേഷ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സി.എസ്. അബ്ദുള്‍ ഹഖ്, എ.എന്‍. വാസുദേവന്‍, പി. സരള, ഇ.ഡി. ജോസ്, സി.ജെ. ജോയ് എന്നിവര്‍ പ്രസംഗിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു