സ്നേഹക്കൂട് പദ്ധതി: സെന്റ് ജോസഫ്സ് കോളജിലെ എന്‍എസ്എസ് യൂണിറ്റ് വേളൂക്കരയില്‍ നിര്‍മിച്ചു നല്കുന്ന പുതിയ ഭവനത്തിന്റെ നിര്‍മ്മാണദ്ഘാടനം നടത്തി
സ്നേഹക്കൂട് പദ്ധതി പ്രകാരംസെന്റ് ജോസഫ്സ് കോളജിലെ എന്‍.എസ്.എസ് യൂണിറ്റ് വേളൂക്കരയില്‍ നിര്‍മിച്ചു നല്കുന്ന പുതിയ ഭവനത്തിന്റെ നിര്‍മ്മാണദ്ഘാടനം ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്.ബിന്ദു നിര്‍വ്വഹിക്കുന്നു.
ഇരിങ്ങാലക്കുട: സ്നേഹക്കൂട് പദ്ധതിയുടെ ഭാഗമായി സെന്റ് ജോസഫ്സ് കോളജിലെ എന്‍എസ്എസ് യൂണിറ്റ് നിര്‍മിച്ചു നല്കുന്ന പുതിയ ഭവനത്തിന്റെ നിര്‍മ്മാണദ്ഘാടനം നടത്തി. വേളൂക്കര പഞ്ചായത്തിലെ പരേതനായ മേക്കാട്ടുപറമ്പില്‍ ഷിബുവിന്റെ ഭാര്യ രമണിക്കാണ് വീട് നിര്‍മിച്ച് നല്‍കുന്നത്. പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വ്വഹിച്ചു. എന്‍ എസ് എസ് വിദ്യാര്‍ഥികള്‍ വിവിധ ചലഞ്ചുകളിലൂടെ സമാഹരിച്ചതും സുമനസുകളുടെ സഹായങ്ങളും ചേര്‍ത്താണ് സ്നേഹക്കൂട് ഭവനം നിര്‍മ്മിക്കുന്നത്.
ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നാഷണല്‍ സര്‍വീസ് സ്കീമിന്റെ യൂണിറ്റുകളുടെ മുന്‍കൈയില്‍,പൊതുജനങ്ങളുടെ സഹായങ്ങളും സംയോജിപ്പിച്ചാണ് ഇരിങ്ങാലക്കുട മണ്ഡലത്തില്‍ സ്നേഹക്കൂട് പദ്ധതി നടപ്പിലാക്കുന്നത്. ഇരിങ്ങാലക്കുട മണ്ഡലത്തില്‍ സ്നേഹക്കൂട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആറ് വീടുകള്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു നല്‍കിയതായും രണ്ട് വീടുകളുടെ നിര്‍മ്മാണം നടക്കുന്നതായും ഒമ്പതാമത്തെ വീടാണ് ഇപ്പോള്‍ നിര്‍മ്മാണ ഉദ്ഘാടനം നടത്തുന്നതെന്നും മന്ത്രി ആര്.ബിന്ദു പറഞ്ഞു.
ഹോളി ഫാമിലി പാവനാത്മാ പ്രൊവിന്‍സ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറും സെന്റ് ജോസഫ്സ് കോളജ് മാനേജരുമായ സിസ്റ്റര്‍. ഡോ. ട്രീസ ജോസഫ് മുഖ്യാതിഥിയായിരുന്നു. വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് കെ. എസ് ധനീഷ്, കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസ്സി, വാര്‍ഡ് മെമ്പര്‍ മാരായ ശ്യാം രാജ്, ലീന ഉണ്ണിക്കൃഷ്ണന്, കൂടല്‍മാണിക്യം ആര്‍ക്കൈവ്സ് ഡയറക്ടര്‍ ഡോ.രാജേന്ദ്രന്, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍മാരായ വീണ സാനി, ഡോ. എന്‍. ഉര്‍സുല, അധ്യാപകരായ ഡി. മഞ്ജു, കെ.ഡി ധന്യ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ജനമനസുകളില്‍ ആവേശ തിരയിളക്കി ജോസഫ് ചാക്കോയുടെ റോഡ് ഷോ
നഗരസഭ ചന്തക്കുന്ന് വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി റോബി കാളിയങ്കരയുടെ നാലാം ഘട്ട പര്യാടനം
ഠാണ- ചന്തക്കുന്ന് റോഡ് വികസനം; ഇടറോഡുകള്‍ ടാറിട്ടു
ഇന്റര്‍ഹൗസ് ഫുട്ബോള്‍ ടൂര്‍ണമെന്റ് നടത്തി
അഖില കേരള സ്പെഷ്യല്‍ സ്കൂള്‍ ഫുട്ബോള്‍ മത്സരത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി ഇരിങ്ങാലക്കുട പ്രതീക്ഷ ട്രെയിനിംഗ് സെന്റര്‍
കൊടുങ്ങല്ലൂര്‍ മാര്‍ത്തോമാ തീര്‍ഥാടനം