തൃശൂര്‍ റൂറല്‍ ജില്ലയിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ ജില്ലാ തല ക്വിസ് മത്സരം സംഘടിപ്പിച്ചു
തൃശൂര്‍ റൂറല്‍ ജില്ലയിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ ജില്ലാ തല ക്വസ് കോമ്പറ്റീഷനിലെ വിജയികള്‍ക്കുള്ള സമ്മാനദാനം തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐപിഎസ് കൈമാറുന്നു.
ഇരിങ്ങാലക്കുട: തൃശൂര്‍ റൂറല്‍ ജില്ലയിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ (എസ്പിസി) ജില്ലാതല ക്വിസ് മത്സരം ഇരിങ്ങാലക്കുട ലിറ്റില്‍ ഫ്ളവര്‍ കോണ്‍വെന്റ് സ്കൂളില്‍ വച്ച് നടത്തി. വിദ്യാര്‍ഥികളില്‍ പൊതുവിഷയങ്ങളെക്കുറിച്ചുള്ള അറിവും അവബോധവും വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തൃശ്ശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐപിഎസ്ന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഈ മത്സരം, അഡീഷണല്‍ എസ്പിയും എസ്പിസി ഡിസ്ട്രിക്ട് നോഡല്‍ ഓഫീസറുമായ ടി.എസ്. സിനോജ് ഉദ്ഘാടനം ചെയ്തു.
തൃശൂര്‍ റൂറല്‍ ജില്ലയിലെ വിവിധ സ്കൂളുകളില്‍ നിന്നുള്ള എസ്പിസി കേഡറ്റുകള്‍ പങ്കെടുത്ത ഈ ക്വിസ് മത്സരത്തില്‍ പനങ്ങാട് എച്ച്എസ്എസ് ഒന്നാം സ്ഥാനം നേടി. കൊടുങ്ങല്ലൂരിലെ പിബിഎംജിഎച്ച്എസ് സ്കൂള്‍ രണ്ടാം സ്ഥാനവും, സെന്റ് ജോസഫ് മതിലകം സ്കൂള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മത്സരത്തിന്റെ സമാപന ചടങ്ങില്‍ തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐപിഎസ് വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഒന്നാം സമ്മാനമായി 5000 രൂപയുടെ കാഷ് പ്രൈസും ട്രോഫിയും, രണ്ടാം സമ്മാനമായി 3000 രൂപയുടെ കാഷ് പ്രൈസും ട്രോഫിയും, മൂന്നാം സമ്മാനമായി 2000 രൂപയുടെ കാഷ് പ്രൈസും ട്രോഫിയും വിജയികള്‍ക്ക് സമ്മാനിച്ചു.

ഇരിങ്ങാലക്കുട റോട്ടറി ക്ലബ്ബില്‍ പരിസ്ഥിതിദിനം ആഘോഷിച്ചു
താണിശേരി എല്‍എഫ് എല്‍പി സ്കൂളില്‍ ലോക പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു
ജെസിഐ ഇരിങ്ങാലക്കുട പരിസ്ഥിതിദിനാചരണം നടത്തി
സെന്റ് മേരിസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പരിസ്ഥിതി ദിനാചരണം
കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തില്‍ ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു
അന്താരാഷ്ട്ര പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മരത്തൈകള്‍ നട്ട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പറുദീസ ലിവിംഗ്