പൂക്കള്‍ നിര്‍മാണ കമ്പനിയുടെ ഗോഡൗണില്‍ വന്‍തീപിടുത്തം
ഇന്നലെ വൈകീട്ട് കാരുമാത്രയില്‍ പ്ലാസ്റ്റിക് പൂക്കള്‍ നിര്‍മാണ ഗോഡൗണില്‍ ഉണ്ടായ തീപിടുത്തം.
ഇരിങ്ങാലക്കുട: പ്ലാസ്റ്റിക് പൂക്കള്‍ നിര്‍മാണ യൂണിറ്റിലെ ഗോഡൗണില്‍ വന്‍തീപിടുത്തം. കാരുമാത്രയിലെ ഗോഡൗണിലാണ് ഇന്നലെ വൈകീട്ട് ആറു മണിയോടെ തീപിടുത്തമുണ്ടായത്. ഇരിങ്ങാലക്കുട, മാള, ചാലക്കുടി, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് സംഘം എത്തിയാണ് തീയണക്കുന്നതിന് നേതൃത്വം നല്‍കിയത്. പ്ലാസ്റ്റിക് കത്തിയതിനാല്‍ സമീപത്ത് താമസിക്കുന്നവര്‍ക്കും ഏറെ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു.
വിദേശ രാജ്യങ്ങളില്‍നിന്നും ഇറക്കുമതി ചെയ്ത വപ്ലാസ്റ്റിക് വസ്തുക്കള്‍ ഉപയോഗിച്ച് അലങ്കാര പൂക്കളും മറ്റും നിര്‍മിക്കുന്ന യൂണിറ്റിന്റെ ഗോഡൗണാണിത്. മച്ചിങ്ങത്ത് ഷൈജു, വാത്യാട്ട് ധനേഷ് എന്നിവരുടെ ഉടമസ്ഥതയിലുള്ള ഗോഡൗണിനാണ് തീപിടുത്തമുണ്ടായത്. രാത്രി ഏറെ വൈകിയും തീയണക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവരികയായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായി കരുതുന്നത്.

ക്രൈസ്റ്റ് കോളജിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട നാലാമത് ഓള് കേരളാ വടംവലി ടൂര്‍ണമെന്റില്‍ സഹൃദയ കോളജ് കൊടകരക്ക് വിജയം
ക്രൈസ്റ്റ് ആശ്രമ ദൈവാലയത്തില്‍ ക്രിസ്തുരാജ തിരുനാളിന് കൊടിയേറി
യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം
കാലിക്കട്ട് സര്‍വകലാശായില്‍ നിന്നും ഫിസിക്സില്‍ പിഎച്ച്ഡി നേടി സ്മിത ഭാസ്കരന്
തദ്ദേശപ്പോരില്‍ അങ്കത്തിനൊരുങ്ങി ദമ്പതികള്‍
ഇരിങ്ങാലക്കുട മണ്ഡലത്തില്‍ 210847 വോട്ടര്‍മാര്‍, 98099 പുരുഷന്മാര് 112747 സ്ത്രീകള്‍ ഒരു ട്രാന്‍സ്ജെന്‍ഡര്‍