രംഗകലാ കോണ്‍ഫറന്‍സ് ഇരിങ്ങാലക്കുടയില്‍ ലോഗോ പ്രകാശിതമായി
ഡോ.കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ലബ്ബ് ഒരുക്കുന്ന രംഗകലാ കോണ്‍ഫറന്‍സിന്റെ ലോഗോ പ്രശസ്ത നര്‍ത്തകി ശ്രീലക്ഷ്മി ഗോവര്ദ്ധനന് പ്രകാശനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ഡോ.കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുടയില്‍ നടക്കുന്ന രംഗകലാ കോണ്‍ഫറന്‍സിന്റെ ലോഗോ പ്രകാശനം പ്രശസ്ത കുച്ചിപ്പുടി നര്‍ത്തകി ശ്രീലക്ഷ്മി ഗോവര്ദ്ധനന് നിര്‍വഹിച്ചു. ഭാരതീയ കലാരൂപങ്ങളെക്കുറിച്ചുള്ള പഠനത്തിനും ഗവേഷണത്തിനുമായി ഇരിങ്ങാലക്കുടയില്‍ വര്‍ഷംതോറും സംഘടിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ രംഗകലാ കോണ്‍ഫറന്‍സ് ഒരുക്കുന്നത്. ശാസ്ത്രീയ കലാരൂപങ്ങളിലെ അക്കാദമിക് ഗവേഷണവും പ്രകടനവും തമ്മിലുള്ള അന്തരത്തിന്റെ ദൂരം കുറയ്ക്കുക എന്നതാണ് ഈ വാര്‍ഷിക പരിപാടിയിലൂടെ സംഘാടകര്‍ വിഭാവനം ചെയ്യുന്നത്.
2026 ജനുവരി 24മുതല്‍ 26വരെ ക്രൈസ്റ്റ് കോളജ് ഓഡിറ്റോറിയത്തിലാണ് രംഗകല കോണ്‍ഫറന്‍സ് നടക്കുക. ഭാരതീയ നാട്യശാസ്ത്രം യുനെസ്ക്കോയുടെ മെമ്മറി ഓഫ് ദി വേള്‍ഡ് പട്ടികയില്‍ ഉള്‍പ്പെട്ടതിന്റെ ആദരസൂചകമായ ആഘോഷമാണ് ഈ വര്‍ഷത്തെ രംഗകലാ കോണ്‍ഫറന്‍സിന്റെ ആശയം കേന്ദ്രീകരിക്കുന്നത്. ഈ വര്‍ഷം മൂന്ന് ദിവസങ്ങളിലായി ഒരുക്കുന്ന പരിപാടിയില്‍ ഭാരതത്തില്‍നിന്നുള്ള പ്രമുഖരായ കലാകാരന്മാരും ഗവേഷകരും പങ്കെടുക്കും.
കലാസ്വാദകര്‍ക്കായി ക്ലാസിക്കല്‍ പാരമ്പര്യങ്ങളെ ആസ്പദമാക്കി സെമിനാറുകളും ചര്‍ച്ചകളും ചൊല്ലിയാട്ടങ്ങളും രംഗകലാ അവതരണങ്ങളും ഇതിനോടനുബന്ധിച്ച് സംഘാടകര്‍ ഒരുക്കുന്നുണ്ട്. പരമ്പരാഗത കലകളെക്കുറിച്ച് ആഴത്തിലുള്ള ധാരണ വളര്‍ത്തുന്നതിനും ഭാവിതലമുറയ്ക്ക് അവയെ ബൗദ്ധികമായി പരിചയപ്പെടുത്തുന്നതിനുമാണ് രംഗകലാ കോണ്‍ഫറന്‍സിലൂടെ സംഘാടകര്‍ വിഭാവനം ചെയ്യുന്നത്. പ്രസിഡന്റ് രമേശന് നമ്പീശന്, വൈസ് പ്രസിഡന്റ് രാജീവ് ചേര്‍പ്പ്, സെക്രട്ടറി അഡ്വക്കേറ്റ് രാജേഷ് തമ്പാന്, ജോയിന്റ് സെക്രട്ടറി പ്രദീപ് നമ്പീശന്, അനിയന് മംഗലശ്ശേരി, കലാമണ്ഡലം നാരായണന് നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakudahttps://irinjalakuda.news/archives/60264
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇരിങ്ങാലക്കുട കത്തീഡ്രല്‍ പിണ്ടിപ്പെരുന്നാള്; ബഹുനില പന്തലുകളുടെ കാല്‍നാട്ടുകര്‍മം നടത്തി
പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലില്‍ സൗജന്യ ഡയാലിസിസ് കൂപ്പണും കിറ്റും വിതരണം ചെയ്തു
ഇരിങ്ങാലക്കുട മുനിസിപ്പല്‍ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട എം.പി. ജാക്സണ് സ്വീകരണം നല്കി
ബീച്ച് ക്ലീനിംഗും സാമൂഹിക ബോധവത്കരണവുമായി ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് വളണ്ടിയര്‍മാര്‍
ബണ്ട് റോഡില്‍ അറവുമാലിന്യം തള്ളി, രാത്രികാലങ്ങളില്‍ പോലീസ് പട്രോളിംഗ് നടത്തണമെന്ന് നാട്ടുകാര്‍
സ്ത്രീസുരക്ഷ ലക്ഷ്യം; തൃശൂര്‍ റൂറല്‍ പോലീസ് ജില്ലയിലെ 12 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സ്വയം പ്രതിരോധ പരിശീലനം സംഘടിപ്പിച്ചു