സംസ്ഥാനത്ത് (നവംബർ 9) 3593 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 3593 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 548, കോഴിക്കോട് 479, എറണാകുളം 433, തൃശൂര്‍ 430, ആലപ്പുഴ 353, തിരുവനന്തപുരം 324, കൊല്ലം 236, പാലക്കാട് 225, കോട്ടയം 203, കണ്ണൂര്‍ 152, കാസര്‍ഗോഡ് 75, വയനാട് 50, പത്തനംതിട്ട 43, ഇടുക്കി 42 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 32,489 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.06 ആണ്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 51,30,922 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.22 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം അട്ടകുളങ്ങര സ്വദേശി മുസ്തഫ (75), അരുവിക്കര സ്വദേശി നാരായണ്‍ നാടാര്‍ (78), പേരുംകുളം സ്വദേശി ആമീന്‍ (66), പ്ലാമൂട്ടുകോട് സ്വദേശിനി ചിന്ന പിള്ള (85), നെയ്യാറ്റിന്‍കര സ്വദേശിനി തങ്കം (58), ആറ്റിങ്ങല്‍ സ്വദേശിനി വസന്ത (62), ഉള്ളൂര്‍ സ്വദേശി കെ.എം. തോമസ് (71), നെയ്യാറ്റിന്‍കര സ്വദേശി നാഗരാജന് (69), കൊല്ലം പെരിനാട് സ്വദേശി മുഹമ്മദ് നസീബ് (13), കൊട്ടാരക്കര സ്വദേശി ശ്രീധര ശര്‍മ്മ (79), ചവറ സ്വദേശി ശിവശങ്കര പിള്ള (77), ആലപ്പുഴ മുതുകുളം സ്വദേശിനി സരസ്വതി (51), ചേര്‍ത്തല സ്വദേശി ബാലകൃഷ്ണന് (72), ഏഴരയില്പുഴയില് സ്വദേശി മോഹനന് (57), പള്ളിപ്പട്ടുമുറി സ്വദേശിനി ഷീബ (36), എറണാകുളം കുന്നപ്പിള്ളിശേരി സ്വദേശി പി.എ. പൗലോസ് (85), മുണ്ടമ്പേലി സ്വദേശി ഡേവിഡ് (72), ഏരൂര്‍ സ്വദേശിനി ദേവായനി വാസുദേവന്‍ (80), മലപ്പുറം അരീക്കോട് സ്വദേശി അബ്ദുറഹ്മാന് (87), വയനാട് വടുവഞ്ചാല്‍ സ്വദേശി ഗോപാലന് (68), ബത്തേരി സ്വദേശിനി പാര്‍വതി (85), കണ്ണൂര്‍ ചെറുകുന്ന് സ്വദേശി എ. വിശാല്‍ (37) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1714 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 61 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3070 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 409 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
തൃശൂർ ജില്ലയിൽ 430 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 904 പേർ രോഗമുക്തരായി
തൃശൂർ ജില്ലയിൽ 430 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 904 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9440 ആണ്. തൃശൂർ സ്വദേശികളായ 99 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 46,903 ആണ്. 37114 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തത്.ജില്ലയിൽ തിങ്കളാഴ്ച്ച സമ്പർക്കം വഴി 417 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 4 ആരോഗ്യ പ്രവർത്തകർക്കും സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 4 പേർക്കും, രോഗ ഉറവിടം അറിയാത്ത 5 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 36 പുരുഷൻമാരും 31 സ്ത്രീകളും പത്ത് വയസ്സിനു താഴെ 12 ആൺകുട്ടികളും 21 പെൺകുട്ടികളുമുണ്ട്.
രോഗം സ്ഥീരികരിച്ച് ജില്ലയിലെ ആശുപത്രികളും കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലും കഴിയുന്നവർ: 1. ഗവ. മെഡിക്കൽ കോളേജ്, തൃശൂർ-252
എം.സി.സി.എച്ച്. മുളങ്കുന്നത്തുകാവ് -51
സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ – സി.ഡി മുളങ്കുന്നത്തുകാവ് – 23
കില ബ്ലോക്ക് 1, മുളങ്കുന്നത്തുകാവ് തൃശൂർ-60
കില ബ്ലോക്ക് 2, മുളങ്കുന്നത്തുകാവ് തൃശൂർ- 66
സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-192
വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1, വേലൂർ-164
വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2, വേലൂർ-195
സി.എഫ്.എൽ.ടി.സി കൊരട്ടി – 45
പി.സി. തോമസ് ഹോസ്റ്റൽ, തൃശൂർ-342
സി.എഫ്.എൽ.ടി.സി, നാട്ടിക -424
ജ്യോതി സി.എഫ്.എൽ.ടി.സി, ചെറുതുരുത്തി-143
സെൻട്രൽ പ്രിസൻ ആന്റ് കറക്ഷൻ സെന്റർ വിയ്യൂർ-27
ജനറൽ ആശുപത്രി തൃശൂർ-41
കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി -32
ചാവക്കാട് താലൂക്ക് ആശുപത്രി -20
ചാലക്കുടി താലൂക്ക് ആശുപത്രി -11
കുന്നംകുളം താലൂക്ക് ആശുപത്രി -18
ജനറൽ ആശുപത്രി ഇരിങ്ങാലക്കുട -21
ജില്ലാ ആശുപത്രി വടക്കാഞ്ചേരി -06
എം. എം. എം. കോവിഡ് കെയർ സെന്റർ തൃശൂർ-64
അമല ആശുപത്രി-58
ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ -56
മദർ ആശുപത്രി -18
തൃശൂർ കോ ഓപ്പറേറ്റീവ് ആശുപത്രി -11
എലൈറ്റ് ഹോസ്പിറ്റൽ തൃശൂർ -04
ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ആശുപത്രി -06
രാജാ ആശുപത്രി ചാവക്കാട് – 16
അശ്വിനി ഹോസ്പിറ്റൽ തൃശൂർ – 17
സെന്റ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി -11
മലങ്കര ഹോസ്പിറ്റൽ കുന്നംകുളം – 07
റോയൽ ഹോസ്പിറ്റൽ കുന്നംകുളം – 04
സെന്റ് ആന്റണിസ് പഴുവിൽ – 09
അൻസാർ ഹോസ്പിറ്റൽ പെരുമ്പിലാവ്- 01
യൂണിറ്റി ഹോസ്പിറ്റൽ കുന്നംകുളം – 03
സൺ മെഡിക്കൽ റിസർച്ച് സെന്റർ തൃശൂർ-11
പാലസ് ഹോസ്പിറ്റൽ പോട്ട -01
മോഡേൺ ഹോസ്പിറ്റൽ കൊടുങ്ങല്ലൂർ -016579 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. തിങ്കളാഴ്ച 653 പേർ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 286 പേർ ആശുപത്രിയിലും 367 പേർ വീടുകളിലുമാണ്. മൊത്തം 3351 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 2622 പേർക്ക് ആന്റിജൻ പരിശോധനയും 635 പേർക്ക് ആർടി-പിസിആർ പരിശോധനയും 94 പേർക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 3,51,676 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.427 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,01,831 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നിട്ടുളളത്. 25 പേർക്ക് സൈക്കോ സോഷ്യൽ കൗൺസലർമാർ വഴി കൗൺസലിംഗ് നൽകി. തിങ്കളാഴ്ച റെയിൽവേ സ്റ്റേഷനുകളിലും ബസ്സ്റ്റാൻഡുകളിലുമായി 510 പേരെ ആകെ സ്ക്രീനിംഗ് ചെയ്തു.