ഡല്‍ഹി കോടതി വിധിയില്‍ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് ആം ആദ്മി പാര്‍ട്ടി പ്രകടനവും പൊതുയോഗവും നടത്തി
ഡല്‍ഹി കോടതി വിധിയില്‍ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് ഇരിങ്ങാലക്കുട നിയോജക മണ്ഡലം ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രകടനം.
ഇരിങ്ങാലക്കുട: ഡല്‍ഹി കോടതി വിധിയില്‍ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് ഇരിങ്ങാലക്കുട നിയോജക മണ്ഡലം ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഠാണാവില്‍ നിന്നും ബസ് സ്റ്റാന്‍ഡ് വരെ പ്രകടനവും പൊതുയോഗവും നടത്തി. ജില്ലാ പ്രസിഡന്റ് ഡോ. ഷാജു കാവുങ്കല്‍ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വിന്‍സന്റ് കണ്ടംകുളത്തി അധ്യക്ഷത വഹിച്ചു. സെക്രട്ടറി തോംസണ്‍ വര്‍ഗീസ്, ജില്ലാ കൗണ്‍സില്‍ അംഗം ജിജിമോന് മാപ്രാണം, മുനിസിപ്പല്‍ പ്രസിഡന്റ് ഡിക്സണ്‍ കൂവക്കാടന് എന്നിവര്‍ പ്രസംഗിച്ചു. ഡല്‍ഹി മദ്യ നയകേസില്‍ കള്ളകേസ് എടുത്ത സിബിഐക്കെതിരെ ശക്തമായി വിമര്‍ശിച്ചുകൊണ്ട് അരവിന്ദ് കേജരിവാളിനെയും മനീഷ് സിസോദിയയുമടക്കം ആം ആദ്മി പാര്‍ട്ടി നേതാക്കളെ മുഴുവന്‍ യാതൊരു തെളിവും ഇല്ലാത്തതുകൊണ്ട് വെറുതെ വിട്ട കോടതിവിധിയിലാണ്് പ്രകടനവും പൊതുയോഗവും നടത്തിയത്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് ഭരണത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ആം ആദ്മി പാര്‍ട്ടി ഉപവാസ സമരം
ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട ശാന്തിസദനത്തില്‍ സ്നേഹസംഗമം സംഘടിപ്പിച്ചു