ക്രൈസ്റ്റ് കോളജില്‍ സിന്തറ്റിക് ട്രാക്ക് നിര്‍മാണോദ്ഘാടനം നടത്തി
ക്രൈസ്റ്റ് കോളജില്‍ സിന്തറ്റിക് ട്രാക്ക് നിര്‍മാണോദ്ഘാടനം കേന്ദ്രമന്ത്രി സുരേഷ് ഗോപി നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: സമീപഭാവിയില്‍ ഒളിമ്പിക്സിന് ആതിഥ്യമരുളാന്‍ ഇന്ത്യ സജ്ജമാകുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഖേലോ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിന് അനുവദിച്ച സിന്തറ്റിക് ട്രാക്കിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്ത്യ ഒളിമ്പിക്സിന് വേദിയാകുമ്പോള്‍ ഒരു മത്സരയിനം ക്രൈസ്റ്റ് കോളജില്‍ നടത്തണമെന്നാണ് തന്റെ ആഗ്രഹമെന്നും അതിനുള്ള പരിശ്രമത്തിന്റെ ഒരു തുടക്കമാണ് ഇപ്പോള്‍ നടത്തപ്പെടുന്നത്
എന്നും മന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ ഖേലോ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 9.5 കോടി രൂപ ചെലവഴിച്ചാണ് ക്രൈസ്റ്റ് അത്ലറ്റിക് സ്റ്റേഡിയത്തില്‍ സിന്തറ്റിക് ട്രാക്ക് നിര്‍മിക്കുന്നത്. സ്റ്റേഡിയത്തില്‍ നടന്ന ശിലാസ്ഥാപനത്തിനു ശേഷം കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപറമ്പില്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഫാ. ജോളി ആന്‍ഡ്രൂസ്, വാര്‍ഡ് കൗണ്‍സിലര്‍ റോണി പോള്‍ മാവേലി, ഡോ.കെ.എം. സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
വീടില്ലാത്തവര്‍ക്ക് വീട് പദ്ധതിക്ക് തുടക്കം കുറിച്ച് മര്‍ച്ചന്റ് അസോസിയേഷന്
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു