സെന്റ് ചവറ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ക്രൈസ്റ്റ് കോളജ് ജേതാക്കള്‍ ആയി
ബാംഗ്ലൂര്‍ ക്രൈസ്റ്റ് അക്കാദമിയില്‍ നടന്ന രണ്ടാമത് നാഷണല്‍ ലെവല്‍ ഇന്റര്‍ കോളീജിയേറ്റ് ഫുട്ബോള്‍ ടൂര്‍ണമെന്റായ സെന്റ് ചവറ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ജേതാക്കളായ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ടീം.
ഇരിങ്ങാലക്കുട: ബാംഗ്ലൂര്‍ ക്രൈസ്റ്റ് അക്കാദമിയില്‍ നടന്ന രണ്ടാമത് നാഷണല്‍ ലെവല്‍ ഇന്റര്‍ കോളീജിയേറ്റ് ഫുട്ബോള്‍ ടൂര്‍ണമെന്റായ സെന്റ് ചവറ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുട ജേതാക്കള്‍ ആയി. ഫൈനല്‍ മത്സരത്തില്‍ ആതിഥേയരായ ക്രൈസ്റ്റ് അക്കാദമിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുട കിരീടം നേടിയത്.
ക്രൈസ്റ്റിനു വേണ്ടി അലിന്റും, സഫാനും ഗോളുകള്‍ നേടി. അഞ്ച് ഗോളുകള്‍ നേടി സഫാന്‍ ടൂര്‍ണമെന്റിലെ ടോപ് സ്കോറര്‍ ആയി. ക്രൈസ്റ്റ്ന്റെ ഗോള്‍ കീപ്പര്‍ ഫഹദിനെ മികച്ച ഗോള്‍ കീപ്പര്‍ ആയി തെരഞ്ഞെടുത്തു. വിജയികള്‍ക്ക് ക്രൈസ്റ്റ് അക്കാദമി മാനേജ്മെന്റ് ട്രോഫിയും ക്യാഷ് അവാര്‍ഡും കൈമാറി.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

യുവപ്രതിഭകള്‍ക്ക് വേദിയൊരുക്കാന്‍ നവ്യം പോലുള്ള അരങ്ങുകള്‍ അനിവാര്യമെന്ന് ജി. വേണുഗോപാല്‍
ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ
വെസ്റ്റാ ബാലകലോത്സവത്തില്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചു
അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ സന്ദര്‍ശിച്ചു
ഉപജില്ലാ കലോത്സവം നാഷണല്‍ എച്ച്എസ്എസിന് ഓവറോള്‍ കിരീടം
സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസുകളുടെ ഉദ്ഘാടനം നടത്തി