ലോക സമാധാനത്തിന് പ്രാര്‍ഥന ആഹ്വാനം ചെയ്ത് ഇരിങ്ങാലക്കുട രൂപത
ഇരിങ്ങാലക്കുട: ലോകത്തില്‍ സമാധാനം നിലനില്ക്കുന്നതിനും യുദ്ധങ്ങള്‍ അവസാനിപ്പിക്കുന്നതിനും ഭൂമിയില്‍ ശാന്തി സ്ഥാപിക്കപ്പെടുന്നതിനും വേണ്ടി പരിശുദ്ധ പിതാവ് ലെയോ മാര്‍പ്പാപ്പയുടെ ആഹ്വാനം ഉള്‍ക്കൊണ്ടും സീറോ മലബാര്‍ സഭയുടെയും കെസിബിസിയുടെയും നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടും ഈ ദിവസങ്ങളിലും പ്രത്യേകമായി ഈ മാസം ആറിന് ഉപവാസ പ്രാര്‍ഥനാദിനമായി ആചരിക്കണമെന്ന് ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ആഹ്വാനം ചെയ്തു.
രൂപതയിലെ എല്ലാ ഇടവകകളിലും സ്ഥാപനങ്ങളിലും സന്ന്യാസ ഭവനങ്ങളിലും പ്രത്യേക പ്രാര്‍ഥനകളും ദിവ്യകാരുണ്യ ആരാധനയും സംഘടിപ്പിക്കണമെന്ന് മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍ദേശിച്ചു. യുദ്ധം ഒന്നിനും ഉപകരിക്കുന്നില്ല; അത് അവശേഷിപ്പിക്കുന്നത് വേദനകളും നിരാശയും നാശനഷ്ടങ്ങളും മാത്രമാണെന്ന് നാം തിരിച്ചറിയണം. ലോക നേതാക്കള്‍ വൈരം മറന്ന് ഒന്നിക്കാനും വിവേകപൂര്‍വം തീരുമാനങ്ങള്‍ വേഗത്തില്‍ എടുക്കാനും നാം പ്രാര്‍ഥനയുടെ കരങ്ങള്‍ ഉയര്‍ത്തേണ്ടതുണ്ട് എന്ന് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ വിശ്വാസികളെ ഓര്‍മപ്പെടുത്തി.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മാര്‍ ജെയിംസ് പഴയാറ്റില്‍ സ്മാരക അഖില കേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ആരംഭിച്ചു
മന്ത്രി ഡോ. ആര്. ബിന്ദു ഇരിങ്ങാലക്കുടയില്‍ റോഡ് ഷോ നടത്തി
ഇരിങ്ങാലക്കുടയില്‍ ഒരാള്‍ മരണപ്പെടാനും മറ്റൊരാള്‍ക്ക് ഗുരുതരപരിക്ക് പറ്റാന്‍ ഇടയായ കേസില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍
പുരസ്കാര നേട്ടങ്ങളുമായി ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ്
വെള്ളം അനുവദിച്ചത് കണക്കുകളില്‍ മാത്രം; ചിറകള്‍ വരണ്ട നിലയില്‍
വിദ്യാര്‍ഥിയെ ആക്രമിച്ച് മൊബൈല്‍ ഫോണ്‍ കവര്‍ന്നയാള്‍ അറസ്റ്റില്ഇരിങ്ങാലക്കുടയില് ഒരാള്‍ മരണപ്പെടാനും മറ്റൊരാള്‍ക്ക് ഗുരുതരപരിക്ക് പറ്റാന്‍ ഇടയായ കേസില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്വിദ്യാര്ഥിയെ ആക്രമിച്ച് മൊബൈല്‍ ഫോണ്‍ കവര്‍ന്നയാള്‍ അറസ്റ്റില്‍