ഇരിങ്ങാലക്കുട രൂപത കെസിവൈഎം സെനറ്റ് സമ്മേളനം രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം നിര്‍വഹിച്ചു
ഇരിങ്ങാലക്കുട രൂപത കെസിവൈഎം 41- വാര്‍ഷിക സെനറ്റ് സമ്മേളനം ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനംചെയ്യുന്നു
ഇരിങ്ങാലക്കുട: രൂപത കെസിവൈഎമ്മിന്റെ 41- ാമത് വാര്‍ഷിക സെനറ്റ് സമ്മേളനവും പുതിയ ഭരണസമിതി തെരഞ്ഞെടുപ്പും നടന്നു. രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ആളൂര്‍ സെന്റ് മേരീസ് കുരിശുപള്ളി കെസിവൈഎം യൂണിറ്റിന്റെ ആതിഥേയത്വത്തില്നടന്ന യോഗത്തില്‍ രൂപത കെസിവൈഎം ചെയര്മാന് ഫ്ലെറ്റിന് ഫ്രാന്‍സിസ് അധ്യക്ഷതവഹിച്ചു. വിവിധ യൂണിറ്റുകളില്‍നിന്നു 250 ഓളം യുവജനങ്ങളാണ് യോഗത്തില്‍ പങ്കെടുത്തത്.
2024 വര്‍ഷത്തെ മികച്ച യുവജനസംഘാടകനായി കൊന്നക്കുഴി കെസിവൈഎം യൂണിറ്റില്‍നിന്നു ആല്ബിന് ജോയിയെയും 2025 തേജസ്വിനി അവാര്‍ഡിന് കുറ്റിക്കാട് യൂണിറ്റില്‍നിന്നു ഡയാന ഡേവിസിനെയും തെരഞ്ഞെടുത്തു. രൂപത കെസിവൈഎമ്മിന്റെ ഡ്രോപ്സ് ഫോര്‍ ലൈഫ് പ്രസ്ഥാനത്തിന്റെ അമരക്കാരന് ഫ്ലെറ്റിന് ഫ്രാന്‍സിസിനെയും അവാര്‍ഡ് ജേതാക്കളേയും ബിഷപ് ആദരിച്ചു. ഡയറക്ടര്‍ ഫാ. അജോ പുളിക്കന്‍, അസി. ഡയറക്ടര്‍ ഫാ. ഗ്ലിഡിന്‍ പഞ്ഞിക്കാരന്‍, ആനിമേറ്റര്‍ സിസ്റ്റര്‍ ദിവ്യ തെരേസ സിഎച്ച്എഫ്, രൂപത കെസിവൈഎം ജനറല്‍ സെക്രട്ടറി ജോണ്‍ ബെന്നി എന്നിവര്‍ നേതൃത്വ നല്കി.
കഴിഞ്ഞ ഒരുവര്‍ഷം രൂപതയിലെ 112 ഇടവകകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. മികച്ച യൂണിറ്റായി ആനത്തടം കെസിവൈഎം യൂണിറ്റിനെയും മികച്ച സപ്പോര്‍ട്ടിംഗ് യൂണിറ്റുകളായി കാല്‍വരിക്കുന്ന് കെസിവൈഎം യൂണിറ്റിനെയും ആളൂര്‍ ഈസ്റ്റ് കെസിവൈഎം യൂണിറ്റിനെയും തെരഞ്ഞെടുത്തു. പൊതുസമ്മേളനത്തില്‍ ആളൂര്‍ സെന്റ് ജോസഫ് പള്ളി സഹവികാരി ഫാ. വിപിന്‍ വേരന്പിലാവില്, ആളൂര്‍ കെസിവൈഎം പ്രസിഡന്റ് ആന്‍സി ജോബി, ഇടവക ട്രസ്റ്റി ബിജു ജോസ് എന്നിവര്‍ സംസാരിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഏഴാമത് ഇരിങ്ങാലക്കുട രാജ്യാന്തര ചലച്ചിത്രമേള; മോഹന്‍ സ്മാരക പുരസ്കാരം ഫാസില്‍ റസാഖിന് സമര്‍പ്പിച്ചു
യുകെയില്‍ ഇന്നൊവേറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്കാരത്തിന് അര്‍ഹരായി മലയാളി സംരംഭകര്‍
തോമസ് ഉണ്ണിയാടാന് ജയസാധ്യത ഇല്ലാത്ത സ്ഥാനാര്‍ഥി യൂത്ത്കോണ്‍ഗ്രസ്
മാലിന്യം അടിഞ്ഞ് കനാലുകളില്‍ ഒഴുക്ക് നിലച്ചു; ജനം ദുരിതത്തില്‍
സരസം ഓട്ടന്തുള്ളല്, നിറഞ്ഞാടി കുട്ടിവേഷക്കാര്‍
ഇ സോണ്‍ ബാസ്ക്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ സുവര്‍ണ നേട്ടം കൊയ്ത് ക്രൈസ്റ്റ് വിദ്യാനികേതന്‍ പ്രതിഭകള്‍