ജോബ് വിസ തട്ടിപ്പ്; ചെന്നൈ എയര്‍പോര്‍ട്ടില്‍ നിന്നും പ്രതിയെ അറസ്റ്റ് ചെയ്തു
ശങ്കര്‍ ഗണേഷ് (36).
ആളൂര്‍: യു.കെ യിലേക്ക് വിസയും ജോലിയും ശരിയാക്കികൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 8,85,000 (എട്ട് ലക്ഷത്തി എണ്‍പത്തി അയ്യായിരം) രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തു. തമിഴ്നാട് ഈറോഡ് സ്വദേശിയായ ശങ്കര്‍ ഗണേഷ് (36) നെ ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റ് ചെയ്തത്. 2023 ല്‍ കൊറ്റനെല്ലൂര്‍ തുമ്പൂര്‍ സ്വദേശിക്ക് യു.കെ യിലേക്ക് വിസയും ജോലിയും ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 8,85,000 രൂപ വാങ്ങിയ ശേഷം വിസയും ജോലിയും ശരിയാക്കി നല്‍കുകയോ വാങ്ങിയ പണം തിരികെ നല്‍കുകയോ ചെയ്യാതെ തട്ടിപ്പ് നടത്തിയതാണ് കേസിനാസ്പദമായ സംഭവം.
സംഭവത്തിന് ശേഷം പ്രതി ഒളിവില്‍ പോയി വിദേശത്തേക്ക് കടന്നതിനെ തുടര്‍ന്ന് ഇയാളെ പിടികൂടുന്നതിനായി തൃശ്ശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ട് പ്രകാരം ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. പ്രതി ദുബായില്‍ നിന്നും ചെന്നൈ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയപ്പോള്‍ ലുക്കൗട്ട് സര്‍ക്കുലര്‍ പ്രകാരം എമിഗ്രേഷന്‍ ഉദ്ദ്യോഗസ്ഥര്‍ പ്രതിയെ തടഞ്ഞ് വെച്ച് വിവരം തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിയെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘത്തെ ചെന്നൈ യിലേക്ക് അയച്ച് പ്രതിയെ അറസ്റ്റ് ചെയ്ത് പ്രതിയെ ആളൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി യുടെ നേതൃത്വത്തില്‍ ആളൂര്‍ പോലീസ് സ്റ്റേഷന് എസ്ഐ മനു എസ് ചെറിയാന്, ജിഎസ്ഐ മാരായ ജയകുമാര്‍, ജയ്സണ്‍, ജിഎസ്സിപിഒ മാരായ സമീഷ്, ലിജു ആന്റണി, സിപിഒ ആദര്‍ശ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇന്‍സൈറ്റ് ഫോര്‍ ഇന്നോവേഷന്‍: എന്‍എസ്എസ് വളണ്ടിയര്‍മാരെ ആദരിച്ചു
പൂമംഗലം ഫാമിലി ഹെല്‍ത്ത് സെന്ററില്‍ പുതുതായി ആരംഭിച്ച കഫറ്റീരിയയുടെ ഉദ്ഘാടനം നടത്തി
ഇരിങ്ങാലക്കുടയില്‍ ആവേശം വിതറി യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. തോമസ് ഉണ്ണിയാടന്റെ റോഡ് ഷോ
എന്‍ഡിഎ സ്ഥാനാര്‍ഥി സന്തോഷ് ചെറാക്കുളത്തിന് സ്വീകരണം
മൂന്നു വയസുകാരി ഫഌറ്റില്‍ നിന്നും വീണു മരിച്ചു
കേരളത്തിനോട് കേന്ദ്രം കാണിക്കുന്നത് ചിറ്റമ്മ നയം: കെ. രാജന്