പറവകള്‍ക്ക് സ്നേഹ തണ്ണീര്‍ കുടം ഒരുക്കി ക്രൈസ്റ്റ് കോളജ്
ഇരിങ്ങാലകുട ക്രൈസ്റ്റ് കോളജില്‍ സ്ഥാപിച്ച സ്നേഹ തണ്ണീര്‍ കുടത്തിന്റെ ഔപചാരിക ഉദഘാടനം കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കാപ്പറമ്പില് നിര്‍വ്വഹിക്കുന്നു.
ഇരിങ്ങാലക്കുട: വേനല്‍ ചൂടില്‍ ദാഹിച്ചു വലയുന്ന പറവകള്‍ക്ക് ഒരല്പം ദാഹജലം നല്കുന്നതിനു പ്രേരണ നല്കുന്നതിനു വേണ്ടി വിവിധ ഡിപ്പാര്‍ട്ടുമെന്റുകളുടെ സഹകരണത്തോടെ സംസ്ഥാന വ്യാപകമായി നടത്തി വരുന്ന സ്നേഹ തണ്ണീര്‍ കുടം 2026 പദ്ധതിയുടെ ഭാഗമായി ഇരിങ്ങാലകുട ക്രൈസ്റ്റ് കോളജ് ഗാര്‍ഡനില്‍ സ്നേഹ തണ്ണീര്‍ കുടം സ്ഥാപിച്ചു. കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കാപ്പറമ്പില് ഉദ്ഘാടനം നിര്‍വ്വഹിച്ചു.
പ്രകൃതി സംരക്ഷണ സംഘം സ്റ്റേറ്റ് കോ ഓര്‍ഡിനേറ്റര്‍ പ്രദീപ് ചെറുവാശ്ശേരി അധ്യക്ഷത വഹിച്ചു. പ്രകൃതി സംരക്ഷണ സംഘം സ്റ്റേറ്റ് കോ ഓര്‍ഡിനേറ്റര്‍ ഷാജി തോമസ് പദ്ധതി വിശദീകരണം നടത്തി. ഭൂമിത്ര സേന ക്ലബ് കോ ഓര്‍ഡിനേറ്റര്‍ ഡോ. എന്‍.ജെ. മഞ്ജു, ജൈവ വൈവിധ്യ ക്ലബ് കോ ഓര്‍ഡിനേറ്റര്‍ ഡോ. സി. ബിജോയ്, ഡോ. ആര്. സൗമ്യ, ഡോ. വി.ആര്. രേഖ എന്നിവര്‍ സംസാരിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഗ്രില്‍ തുറന്നാല്‍ അടയ്ക്കണം; ആര്‍ഡിഒ ഓഫീസിലും തെരുവുനായ ഭീഷണി- മുഖ്യമന്ത്രിക്ക് പരാതി
സെന്റ് ജോസഫ്സ് കോളജില്‍ സ്പെക്ട്ര 2026ന് തുടക്കം; ടു ഡി മെറ്റീരിയലുകളിലെ താപ കൈമാറ്റത്തെ കുറിച്ച് ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു
ലഹരിക്കെതിരെ സംഗീതത്തിന്റെ താളം; ക്രൈസ്റ്റ് കോളജില്‍ മ്യൂസിക് ബാന്‍ഡ് ഷോ
ഇല്ലം നിറയ്ക്ക് മുന്നൊരുക്കവുമായി കൂടല്‍മാണിക്യം; പൊന്‍കതിരണിഞ്ഞ വയലില്‍ കൊയ്ത്തുത്സവം
സ്വാതന്ത്ര്യദിനത്തിന് ഹരിതശോഭ; പോലീസ് സ്റ്റേഷനിലേക്ക് ചെടികളുമായി തവനിഷ്
കൂണ് കൃഷി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു