തീര്‍ഥാടനപുണ്യം നേടി നോമ്പുകാലപദയാത്ര നടത്തി
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്ത്രീഡല്‍ ഇടവകയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച നോമ്പുകാല തീര്‍ഥാടന പദയാത്ര ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ജനറല്‍ കണ്‍വീനര്‍ ഡിജോ പോളി പള്ളായിക്കു പേപ്പല്‍ പതാക കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്യുന്നു. വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ സമീപം.
വിശ്വാസത്തിന്റെ തീര്‍ഥാടകരായി പ്രത്യാശയോടെ വര്‍ത്തിക്കുവാന്‍ സാധിക്കണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
കരൂപ്പടന്ന പള്ളിനടയില്‍ വെള്ളാങ്കല്ലൂര്‍ ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി സ്വീകരണം നല്കി
ഇരിങ്ങാലക്കുട: വിശ്വാസത്തിന്റെയും നോമ്പാചരണത്തിന്റെയും കരുത്തില്‍ കടുത്ത ചൂടിനെയും പൊള്ളുന്ന വെയിലിനെയും നേരിട്ട് മുന്നേറിയ നോമ്പുകാല തീര്‍ഥാടന പദയാത്ര വിശ്വാസപ്രഘോഷണമായി മാറി. വിശ്വാസത്തിന്റെ തീര്‍ഥാടകരായി പ്രത്യാശയോടെ വര്‍ത്തിക്കുവാന്‍ സാധിക്കണമെന്ന് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ഇടവക വിശ്വാസിസമൂഹം നടത്തിയ നോമ്പുകാല തീര്‍ഥാടന പദയാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ്.
ഭാരതത്തിന്റെ അപ്പസ്തോലനും വിശ്വാസത്തിന്റെ പിതാവുമായ മാര്‍തോമാശ്ലീഹാ കൊളുത്തിവെച്ച വിശ്വാസത്തിന്റെ ദീപം പ്രോജ്വലിപ്പിക്കാനുള്ള വലിയ തീക്ഷ്ണതയോടെയാണ് തീര്‍ഥാടനം നടത്തുന്നത്. എന്റെ കര്‍ത്താവേ, എന്റെ ദൈവമേ എന്ന് ഏറ്റുപറഞ്ഞ തോമാശ്ലീഹായുടെ വിശ്വാസത്തിന്റെ ചൈതന്യം നമ്മുടെ ജീവിതങ്ങളിലും പ്രകാശിതമാകണമെന്ന് ബിഷപ് കൂട്ടിച്ചേര്‍ത്തു. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ഇടവകയിലെ 80 കുടുംബസമ്മേളന യൂണിറ്റുകളില്‍ നിന്നുള്ള വിശ്വാസിസമൂഹം പങ്കെടുത്ത 27 ാമത് പദയാത്ര ക്രൈസ്തവ വിശ്വാസതീക്ഷ്ണതയുടെ സാക്ഷ്യമായി മാറി.
രാവിലെ 5.45ന് കത്തീഡ്രല്‍ അങ്കണത്തില്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ജനറല്‍ കണ്‍വീനര്‍ ഡിജോ പോളി പള്ളായിക്കു പേപ്പല്‍ പതാക കൈമാറികൊണ്ട് ഉദ്ഘാടനം ചെയ്തു. വെള്ളാങ്കല്ലൂര്‍, കരൂപ്പടന്ന, ചാപ്പാറ കോണ്‍വെന്റ്, കൊടുങ്ങല്ലൂര്‍ ടൗണ്‍ വഴി 10ന് കൊടുങ്ങല്ലൂര്‍ സെന്റ് മേരീസ് പള്ളിയില്‍ എത്തിച്ചേര്‍ന്നു. സെന്റ് മേരീസ് പള്ളി വികാരി ഫാ. ജോയ് പെരേപ്പാടന് പദയാത്രക്കു സ്വീകരണം നല്കി. കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍, അസിസ്റ്റന്റ് വികാരിമാരായ ഫാ. ലിന്റോ കാരേക്കാടന്‍, ഫാ. ക്രിസ്റ്റോണ്‍ കൈനാടത്തുപറമ്പില്‍, ഫാ. ജസ്റ്റിന് കളര്‍പാറ, കൈക്കാരന്മാരായ പി.ടി. ജോര്‍ജ് പള്ളന്‍, സാബു ജോര്‍ജ് ചെറിയാടന്‍, തോമസ് തൊകലത്ത്, എം.എം. ഷാജന് മാണിക്കത്തുപറമ്പില്‍, കുടുംബസമ്മേളന കേന്ദ്രസമിതി പ്രസിഡന്റ് ജോബി അക്കരക്കാരന്‍, ജോയിന്റ് കണ്‍വീനര്‍മാരായ ജോബി പന്തലിപ്പാടന്‍, റീന ബേബി വെളിയത്ത് എന്നിവര്‍ നേതൃത്വം നല്കി.
കരൂപ്പടന്ന പള്ളിനടയില്‍ വള്ളാങ്കല്ലൂര് മഹല്ല് ജുമാ മസ്ജിദ് കമ്മിറ്റി തീര്‍ഥാടന പദയാത്രക്ക് സ്വീകരണം നല്കി. രാവിലെ പ്രഭാതഭക്ഷണത്തിനും വിശ്രമിക്കാനും പള്ളിയോടു ചേര്‍ന്നുള്ള മദ്രസ ഹാളും മറ്റു സൗകര്യങ്ങളും മഹല്ല് അധികൃതര്‍ തുറന്നു നല്കി. മഹല്ല് പ്രസിഡന്റ് അബ്ദുള്‍ ഗസാര്‍, സെക്രട്ടറി സി.ജെ. അബീല്‍, ബ്ലോക്ക് പഞ്ചായത്തംഗം അയൂബ് കരൂപ്പടന്ന, അബൂബക്കര്‍ ചുണ്ടേക്കാട്ട്, അസീസ് എന്നിവര്‍ സ്വീകരണത്തിന് നേതൃത്വം നല്കി.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മാര്‍ ജെയിംസ് പഴയാറ്റില്‍ സ്മാരക അഖില കേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ്
കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ തകര്‍ത്തതില്‍ ഉന്നത വിദ്യാഭാസ മന്ത്രിയും ഉത്തരവാദി; രമേശ് ചെന്നിത്തല
എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ആര്. ബിന്ദു നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
യാത്രക്കാര്‍ക്ക് അപകടഭീഷണി, അത് ഉപയോഗശൂന്യവും………… റോഡാണെന്ന് പറഞ്ഞീട്ടെന്തുകാര്യം വൈദ്യുത തൂണ് വഴിമാറി തരില്ലല്ലോ…
ബിജെപി സ്ഥാനാര്‍ഥി സന്തോഷ് ചെറാക്കുളം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
പറവകള്‍ക്ക് സ്നേഹ തണ്ണീര്‍ കുടം ഒരുക്കി ക്രൈസ്റ്റ് കോളജ്