വിവാഹവാഗ്ദാനം നല്കി യുവതിയെ മാനഹാനി വരുത്തുകയും, മദ്യം ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചതിനും പ്രതിയെ അറസ്റ്റ് ചെയ്തത്
ശരത്ത് വിഷ്ണു (34).
ആളൂര്‍: വിവാഹവാഗ്ദാനം നല്കി യുവതിയെ മാനഹാനി വരുത്തുകയും, മദ്യം ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചതിനും പ്രതിയ അെറസ്റ്റു ചെയ്തു. പേരാമ്പ്ര ശാസ്താംകുന്ന് സ്വദേശി തത്തുപറ വീട്ടില്‍ ശരത്ത് വിഷ്ണു (34) വിനെയാണ് അറസ്റ്റ് ചെയ്തത്. ചാലക്കുടി സൗത്തില്‍ റെഡ് ചില്ലീസ് എന്ന പേരില്‍ അനധികൃത സ്പാ നടത്തിപ്പുകാരനാണ് വിഷ്ണു. ഈ സ്ഥാപനത്തിലെ മുന്‍ ജീവനക്കാരിയായ യുവതിയെ വിവാഹവാഗ്ദാനം നല്കി ഒന്നര വര്‍ഷമായി ഒപ്പം താമസിപ്പിക്കുകയും പലപ്പോഴും ശാരീരികമായി ആക്രമിക്കുകയും വെള്ളാംഞ്ചിറയിലുള്ള വാടക വീട്ടില്‍ വച്ച് യുവതിയെ മദ്യം ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു.
മുന്‍പ് മക്കളെ കാണാനായി പോകുമ്പോള്‍ അവിടെയെത്തി ഭീഷണിപ്പെടുത്തി തിരികെ കൊണ്ടുവരികയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തിരുന്ന പ്രതി നിലവില്‍ കുട്ടികളെ കാണാന്‍ പോലും യുവതിയെ അനുവദിച്ചിരുന്നില്ല. തന്നെ വിട്ടുപോയാല്‍ കൊല്ലുമെന്നും സ്വകാര്യ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. യുവതിയോടുള്ള സംശയത്തെത്തുടര്‍ന്നുള്ള വൈരാഗ്യത്താലാണ് പ്രതി യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
സംഭവത്തില്‍ പരിക്കേറ്റ യുവതി ഗുരുതരാവസ്ഥയില്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവസ്ഥലം ഫോറന്‍സിക് എക്സ്പെര്‍ട്ട്, ഫിംഗര്‍ പ്രിന്റ് എക്സ്പെര്‍ട്ട് എന്നിവര്‍ പരിശോധിച്ചു. പ്രതിയെ സംഭവസ്ഥത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ശരത്ത് വിഷ്ണു പാലക്കാട് കസബ പോലീസ് സ്റ്റേഷന് പരിധിയിലെ ഒരു കവര്‍ച്ച കേസിലും, പുതുക്കാട്, ചാലക്കുടി, ഇരിങ്ങാലക്കുട, ആളൂര്‍ പോലീസ് സ്റ്റേഷന് പരിധികളിലായി പോലീസുദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസപ്പെടുത്തിയ കേസിലും, ഒരു അടിപിടിക്കേസിലും, അശ്രദ്ധമായി വാഹനമോടിച്ചതില്‍ മറ്റൊരാള്‍ക്ക് ഗുരുതര പരിക്കേല്‍ക്കാന്‍ ഇടയായ രണ്ട് കേസുകളിലും, മദ്യ ലഹരിയില്‍ മനുഷ്യജീവന് അപകടം വരത്തക്കവിധം വാഹനമോടിച്ച ഒരു കേസിലും അടക്കം ആറ് ക്രിമിനല്‍ക്കേസുകളില്‍ പ്രതിയാണ്.
തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ ആളൂര്‍ പോലീസ് സ്റ്റേഷന് എസ് ഐ മനു പി ചെറിയാന്, , ജി എസ് ഐ മാരായ ജെയ്സണ്‍, പ്രസന്നകുമാര്‍, ജി എ എസ് ഐ മിനിമോള്‍, ജി എസ് സി പി ഒ മരായ ജിബിന്‍ വര്‍ഗ്ഗീസ്, ലിജോ, സി പി ഒ മാരായ ഹരി കൃഷ്ണന്, വിശാഖ്, സുജിത്ത്, ആദര്‍ശ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

തുടങ്ങിവച്ച പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് ജനങ്ങള്‍ക്ക് തുറന്നുനല്‍കാന്‍ സാധ്യമായത് ദൈവനിയോഗം – അഡ്വ. തോമസ് ഉണ്ണിയാടന്
ഭഗവാന് അകമ്പടി സേവിക്കുവാന്‍ ആറുനാട്ടില് പ്രഭുക്കന്മാരും തട്ടകത്തെ കളരിയാശാനും
എന്‍എസ്എസ് യൂണിയന്, യൂത്ത് കോണ്‍ഗ്രസ് സംഘടനകള്‍ സംഭാര വിതരണം ആരംഭിച്ചു
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് റോഡില്‍ കാര്‍ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് പോസ്റ്റ് ഒടിഞ്ഞു
ശീവേലിക്കും എഴുന്നള്ളിപ്പിനും കോലമേന്താന് 17 ഗജവീരന്മാര്
അവിട്ടത്തൂര്‍ മഹാദേവ ക്ഷേത്രത്തിലെ നവീകരണ കലശത്തിന്റെ ഭാഗമായി നടന്ന ഉത്സവത്തിന്റെ ആറാട്ട്