യാത്രക്കാര്ക്ക് അപകടഭീഷണി, അത് ഉപയോഗശൂന്യവും………… റോഡാണെന്ന് പറഞ്ഞീട്ടെന്തുകാര്യം വൈദ്യുത തൂണ് വഴിമാറി തരില്ലല്ലോ…
ഇരിങ്ങാലക്കു ബസ് സ്റ്റാന്ഡ് കൂടല്മാണിക്യം റോഡില് അപകടാവസ്ഥയില് റോഡിലേക്ക് തള്ളിനില്ക്കുന്ന അപകടാവസ്ഥയിലായ വിളക്കുകാല്.
ഇരിങ്ങാലക്കുട: തുരുമ്പെടുത്തും ഉപയോഗശൂന്യമായും നില്ക്കുന്ന വിളക്കുകാല് അപകടഭീഷണിയാകുന്നു. വൈദ്യുത തൂണ് റോഡരികിലല്ല, റോഡില് തന്നെയാണൂ സ്ഥിതിചെയ്യുന്നു എന്നുള്ളതാണ് വേറെ വിരോധാഭാസം. ഇരിങ്ങാലക്കുട നഗരസഭയുടെ ഡ്രൈനേജ് കം ഫുട്പാത്ത് പദ്ധതി വര്ഷങ്ങള്ക്കു മുന്പ് നടപ്പിലാക്കിയപ്പോള് ബസ് സ്റ്റാന്ഡ് കൂടല്മാണിക്യം റോഡരികിലെ വൈദ്യുതി തൂണുകള് മാറ്റി സ്ഥാപിച്ചിരുന്നില്ല, ഇതുമൂലം ഇവ റോഡില് തന്നെയാണ് ഇപ്പോള് സ്ഥിതി ചെയ്യുന്നത്. പല വാഹനങ്ങളും ഇതില് തട്ടി അപകടം പതിവാണ്.
രാത്രി ഏതോ ഒരു വാഹനം ഇതില് ഇടിച്ചാണ് പോസ്റ്റ് രണ്ടായി ഒടിഞ്ഞു തൂങ്ങിയത്. സമീപത്തെ വ്യാപാരികള് പോലീസില് അറിയിക്കുകയും അവര് വന്ന് അന്ന് കെട്ടിവെച്ച അവസ്ഥയിലാണ് വൈദ്യുതി തൂണ് ഇപ്പോഴും നില്ക്കുന്നത്. ഏറെ തിരക്കുള്ള കൂടല്മാണിക്യം റോഡില് അക്കര ടെക്സ്റ്റില്സ് പാര്ക്കിംഗിന് മുന്നിലാണ് അപകടാവസ്ഥയില് റോഡിലോട്ട് തള്ളി പോസ്റ്റ് നില്ക്കുന്നത്. ഏറെ അപകടകരമായ വിധത്തില് കിടന്നിട്ടും അധികൃതര് തിരിഞ്ഞു നോക്കുന്നില്ലെന്നാണ് പരാതി.
ആറുമാസത്തോളം അപകടാവസ്ഥയിലായിട്ടും അധികൃതര് തിരിഞ്ഞു നോക്കിയിട്ടില്ല. നിരത്തിലൂടെ സഞ്ചരിക്കുന്നവര്ക്ക് ഏറെ അപകട ഭീഷണിയാണ് ഈ വൈദ്യുതി തൂണ്. വൈദ്യതുകാലിനു മുകളിലെ ലൈറ്റ് ഒടിഞ്ഞു തൂങ്ങി കിടന്നതോടെ വൈദ്യുതി വകുപ്പ് ജീവനക്കാര് വന്ന് ഇലക്ട്രിക് വയര് മാറ്റുകയും കണക്ഷന് വിച്ഛേദിക്കുകയും ചെയ്തു. വൈദ്യുതി തൂണ് നഗരസഭയുടെ ആയതിനാല് അത് മാറ്റേണ്ട ചുമതല നഗരസഭയ്ക്ക് ആണ്. പോസ്റ്റിന്റെ ഒരു ഭാഗം ഇപ്പോഴും റോഡിലോട്ട് തള്ളി നില്ക്കുകയാണ്. ഈ അനാസ്ഥ അപകടം ക്ഷണിച്ചു വരുത്തും എന്നതില് സംശയമില്ല. അപകടാവസ്ഥയിലുള്ള വിളക്കുകാലുകള് കണ്ടെത്തി നീക്കംചെയ്യേണ്ട ഉദ്യോഗസ്ഥരും അനങ്ങുന്നില്ല. അപകടമുണ്ടായശേഷം പ്രവര്ത്തിക്കുന്നതാണ് രീതി.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

നൃത്തച്ചുവടുകളില് അരങ്ങുണര്ന്നു; കലയുടെ പൊന്പൂരം കൊടിയേറി…..
പൂമംഗലം പഞ്ചായത്തില് പകല്വീട് തുറന്നു
ടൗണ് അമ്പ് ഫെസ്റ്റ് ജീവകാരുണ്യ പ്രവര്ത്തനങ്ങളുടെ ഉദ്ഘാടനം
കാലിക്കട്ട് യൂണിവേഴ്സിറ്റി ഇന്റര്സോണ് ഹോക്കി വനിത വിഭാഗത്തില് ജേതാക്കളായി ക്രൈസ്റ്റ് കോളജ് ടീം
ഇരിങ്ങാലക്കുടയുടെ വികസനം: എംഎല്എയുമായി കൂടിക്കാഴ്ച നടത്തി യുവമോര്ച്ച
റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തില് ശുചീകരണ പ്രവര്ത്തനം നടത്തി