എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ആര്. ബിന്ദു നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ആര്. ബിന്ദു നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നു. സിപിഎം ജില്ലാ കമ്മിറ്റി അംഗം ഉല്ലാസ് കളിക്കാട്ട്, സിപിഐ ജില്ലാ എക്സിക്യൂട്ടിവ് അംഗം പി. മണി, മുന്‍ എംഎല്‍എ പ്രഫ. കെ.യു. അരുണന് എന്നിവര്‍ സമീപം.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ആര്. ബിന്ദു നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. വരണാധികാരി ഇരിങ്ങാലക്കുട ആര്‍ഡിഒ മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. സിപിഎം ജില്ലാ കമ്മിറ്റി അംഗം ഉല്ലാസ് കളിക്കാട്ട്, ഏരിയ സെക്രട്ടറി വി.എ. മനോജ് കുമാര്‍, സിപിഐ ജില്ലാ എക്സിക്യൂട്ടിവ് അംഗം പി. മണി, മുന്‍ എംഎല്‍എ പ്രഫ. കെ.യു. അരുണന് എന്നിവര്‍ ഒപ്പമുണ്ടായി.
സിപിഐഎം ജില്ലാ കമ്മിറ്റി അംഗങ്ങളായ അഡ്വ. കെ.ആര്. വിജയ, ആര്.എല്‍. ശ്രീലാല്‍, സിപിഐ മണ്ഡലം സെക്രട്ടറി എന്‍.കെ. ഉദയപ്രകാശ്, കേരള കോണ്‍ഗ്രസ് (എം) മണ്ഡലം പ്രസിഡന്റ് ടി.കെ. വര്‍ഗീസ്, ഐഎസ്ജെഡി പ്രസിഡന്റ് രാജു പാലത്തിങ്കല്‍, ആര്‍ജെഡി പ്രസിഡന്റ് അഡ്വ. പാപ്പച്ചന് വാഴപ്പിള്ളി, എന്‍സിപി മണ്ഡലം പ്രസിഡന്റ് ഗിരിഷ് മണപെട്ടി, ഐഎന്‍എല്‍ പ്രസിഡന്റ് റഷീദ് കാട്ടൂര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.ജി. ശങ്കരനാരായണന്, വത്സലബാബു, ജില്ലാ പഞ്ചായത്ത് അംഗം ജോസ് ജെ. ചിറ്റിലപ്പിള്ളി, പഞ്ചായത്ത് പ്രസിഡന്റുമാരായ സരള വിക്രമന്, ഷീജ ഉണ്ണികൃഷ്ണന്, കെ.കെ. ശിവന്‍കുട്ടി, പി.എസ്. മനു, കെ.എസ്. തമ്പി എന്നിവരുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പമാണ് സ്ഥാനാര്‍ഥി പത്രിക സമര്‍പ്പിക്കാനെത്തിയത്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മാര്‍ ജെയിംസ് പഴയാറ്റില്‍ സ്മാരക അഖില കേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ്
തീര്‍ഥാടനപുണ്യം നേടി നോമ്പുകാലപദയാത്ര നടത്തി
കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ തകര്‍ത്തതില്‍ ഉന്നത വിദ്യാഭാസ മന്ത്രിയും ഉത്തരവാദി; രമേശ് ചെന്നിത്തല
യാത്രക്കാര്‍ക്ക് അപകടഭീഷണി, അത് ഉപയോഗശൂന്യവും………… റോഡാണെന്ന് പറഞ്ഞീട്ടെന്തുകാര്യം വൈദ്യുത തൂണ് വഴിമാറി തരില്ലല്ലോ…
ബിജെപി സ്ഥാനാര്‍ഥി സന്തോഷ് ചെറാക്കുളം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
പറവകള്‍ക്ക് സ്നേഹ തണ്ണീര്‍ കുടം ഒരുക്കി ക്രൈസ്റ്റ് കോളജ്