നിപ്മറില്‍ വിദ്യാര്‍ഥിനികള്‍ക്ക് റാങ്ക് തിളക്കം
ഗായത്രി തേവര്‍ക്കാട്ടില്‍ സുരേഷ്, അന്ന ജീസ്.
ഇരിങ്ങാലക്കുട: കേരള ആരോഗ്യ ശാസ്ത്ര സര്‍വകലാശാല നടത്തിയ ഒക്യുപ്പേഷണല്‍ തെറാപ്പി ബിരുദ പരീക്ഷയില്‍ ആദ്യ രണ്ട് റാങ്കുകള്‍ നിപ്മറിലെ വിദ്യാര്‍ഥികള്‍ക്ക്. സംസ്ഥാന സാമൂഹ്യനീതി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന് ആന്റ് റീഹാബിലിറ്റേഷന്‍ (നിപ്മര്‍) ലെ 2021 ബാച്ചിലെ ബാച്ചിലര്‍ ഓഫ് ഒക്യുപ്പേഷണല്‍ തെറാപ്പി കോഴ്സില്‍ വിദ്യാര്‍ഥികളായ ഗായത്രി തേവര്‍ക്കാട്ടില്‍ സുരേഷ് ഒന്നാം റാങ്കും അന്ന ജീസ് രാണ്ടാം റാങ്കും കരസ്ഥമാക്കി. മികച്ച അക്കാദമിക് നിലവാരവും പരിശീലന മികവുമാണ് ഈ റാങ്കുകള്‍ക്ക് ആധാരം. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് നിപ്മറിലെ വിദ്യാര്‍ഥികള്‍ക്ക് ആദ്യ റാങ്കുകള്‍ ലഭിക്കുന്നത്. സ്ഥാപനത്തിന്റെ വിദ്യാഭ്യാസ നിലവാരത്തിന്റെയും പ്രതിബദ്ധതയുടെയും അംഗീകാരമാണിത്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കൂടല്‍മാണിക്യത്തില്‍ സംഗമേശസന്നിധിയില് ഹവിര്ധാന്യവുമായി ഊരാഴ്മക്കാര്‍
പടിയൂര്‍ പഞ്ചായത്തിലെ കുടിവെള്ളക്ഷാമത്തിനെതിരേ കോണ്‍ഗ്രസ് ധര്‍ണ
അവിട്ടത്തൂര്‍ ഉത്സവം കൊടിയേറി
കൂടല്‍മാണിക്യം ക്ഷേത്രോത്സവം; കൊടിപ്പുറത്ത് വിളക്ക് ഭക്തിസാന്ദ്രം, ഇന്ന് ആദ്യ ശീവേലി
കൂടല്‍മാണിക്യം ഉത്സവം;ഫിറ്റ്നസ് കടമ്പ കടന്ന് കൊമ്പന്മാര്
ഏഴഴക്…..ആന ചമയങ്ങളൊരുങ്ങി…..ഇനി ഉത്സവമേളം