ശിവപാര്‍വതീ ചരിത്രമോതി കുറത്തിയാട്ടം അരങ്ങു തകര്‍ത്തു
ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടപ്പുരയില്‍ നടന്ന കുറത്തിയാട്ടം.
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കുറത്തിയാട്ടം ശ്രദ്ധേയമായി. ഭഗവാന് ശിവനെ കേന്ദ്രീകരിച്ചുള്ള കഥകളാണു പ്രധാനമായും കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ അവതരിപ്പിച്ചുവരുന്നത്. പെണ്‍കുട്ടികളും ആണ്‍കുട്ടികളും കുറത്തിയാട്ടത്തില്‍ കഥാപാത്രങ്ങളാകുന്നു. സംഗീത നാടകം പോലുള്ള ഒരു ഗ്രാമീണ കലാരൂപമാണു കുറത്തിയാട്ടം. തെക്കന്‍ കുറത്തിയാട്ടം, വടക്കന്‍ കുറത്തിയാട്ടം എന്നിങ്ങനെ കുറത്തിയാട്ടത്തിനു വകഭേദങ്ങളുണ്ട്. കുറത്തി, കുറവന്‍, നാട്ടുപ്രമാണി, വൃദ്ധന് തുടങ്ങിയവരാണു വടക്കന്‍ കുറത്തിയാട്ടത്തിലെ പ്രധാന കഥാപാത്രങ്ങള്‍. തൃശൂര്‍ പൂരത്തിന് പോകുന്ന കുറവനും കുറത്തിയും തിരക്കില്‍പ്പെട്ട് വേര്‍പിരിയുന്നു.
പരസ്പരം അന്വേഷിച്ചു നടക്കുന്നു. അവസാനം ഇവര്‍ തമ്മില്‍ കണ്ടു മുട്ടുന്നു. ഇതാണ് വടക്കന്‍ കുറത്തിയാട്ടത്തിലെ കഥ. തെക്കന്‍ കുറത്തിയാട്ടത്തില്‍ കുറത്തി, കുറവന്‍, മുത്തിയമ്മ എന്നീ കഥാപാത്രങ്ങള്‍ക്കാണ് പ്രാധാന്യം. പാര്‍വതിയെയും മഹാലക്ഷ്മിയെയും പ്രതിനിധീകരിക്കുന്ന കുറത്തി വേഷങ്ങള്‍ രംഗത്തുവന്ന് ഭര്ത്താക്കന്മാരെ കുറ്റം പറയുന്നതും സരസ്വതിയെ പ്രതിനിധീകരിക്കുന്ന കുറത്തിയെത്തി തര്‍ക്കം തീര്‍ക്കുന്നതുമാണു കഥാസാരം. ശ്രീ പരമേശ്വരനായ കുറവന്‍ ഒരു ദിവസം സന്ധ്യയ്ക്ക് കുടിലില്‍ വന്നപ്പോള്‍ കുറത്തിയെ കണ്ടില്ല. പലയിടത്തും കുറവന്‍ കുറത്തിയെ അന്വേഷിച്ചുനടന്നു. ഒടുവില്‍ കാട്ടില്‍വച്ച് ഇരുവരും കണ്ടുമുട്ടുന്നു. കുറവനും കുറത്തിയും തമ്മില്‍ ഒരു പ്രണയ കലഹം നടക്കുന്നു.
ഈ വഴക്കിന്റെ അവസാനം കുറ്റങ്ങള്‍ ഏറ്റുപറയുകയും ഒരുമിച്ച് കൈലാസത്തിലേക്ക് യാത്രയാവുകയും ചെയ്യുന്നു. ഇത്രയുമാണ് രണ്ടാമത്തെ രംഗത്തില്‍ അവതരിപ്പിക്കുന്നത്. പണ്ടുകാലത്ത് രണ്ടുമണിക്കൂര്‍ വരെ നീണ്ടുനിന്നിരുന്ന കുറത്തിയാട്ടം ഇപ്പോള്‍ അരമണിക്കൂറായി ചുരുങ്ങി. എങ്കിലും അന്യം നിന്നുകൊണ്ടിരിക്കുന്ന ഈ കലാരൂപം ആസ്വദിക്കാന്‍ പഴമക്കാര്‍ക്കൊപ്പം പുത്തന്‍ തലമുറയും താല്പര്യം കാണിക്കുന്നു. കേരള ഫോക് ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവ് രാജീവ് വെങ്കിടങ്ങും സംഘവുമാണു ഇത്തവണ കുറത്തിയാട്ടം അവതരിപ്പിച്ചത്. കുറത്തിയാട്ടത്തില്‍ രാജീവ് വെങ്കിടങ്ങ്: സരസ്വതി (വൃദ്ധ), ശ്രീഹരി രാജീവ്: കുറവന്‍, അമൃത കൃഷ്ണന്: കുറത്തി, ലക്ഷ്മി, അഖില: പാര്‍വതി, ഐശ്വര്യ: തമ്പുരാട്ടി, ശ്രീശിവ: കാട്ടാളന് എന്നിവരാണ് വേഷമിടുന്നത്. പിന്പ്പാട്ട്: സിന്ധു വിനയന്,മൃദംഗം: കലാമണ്ഡലം ശിവദാസ് അടാട്ട്, ഇടയ്ക്ക: ഹരി ഇരിങ്ങാലക്കുട, താളം: രഞ്ജിനി രാജീവ് എന്നിവരായിരുന്നു പിന്നണിയില്‍.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കൂടല്‍മാണിക്യം; ഭഗവാന് ആറാട്ടിനായി ചാലക്കുടി കൂടപ്പുഴ ആറാട്ട് കടവിലേക്ക് എഴുന്നള്ളി
പഞ്ചാരി പെയ്തിറങ്ങിയ കൂടല്‍മാണിക്യം, അവസാന ശീവേലിക്ക് ആയിരങ്ങള്‍ സാക്ഷിയായി
ജനവാസമേഖലയില്‍ കള്ളുഷാപ്പ്; ജനകീയ സമിതി പ്രതിഷേധ സമരം
കൂടല്‍മാണിക്യം ഉത്സവം, ശ്രീരാമ പട്ടാഭിഷേകം ഭക്തര്‍ക്ക് ആസ്വാദനത്തിന്റെ മായികലോകം സൃഷ്ടിച്ചു
കൂടല്‍മാണിക്യ ക്ഷേത്രോല്‍സവത്തില്‍ പള്ളിവേട്ടയുടെ ഭാഗമായി ആല്‍ത്തറയ്ക്കല്‍ ഒരുക്കിവെച്ചിരുന്ന പന്നിക്കോലത്തില് മുളയത്ത് സത്യന് അമ്പെയ്യുന്നു
ദീപാലങ്കാരമത്സരം, രാജീവ്ഗാന്ധി മന്ദിരം ഒന്നാം സ്ഥാനം