സംസ്ഥാനത്ത് (നവംബർ 27) 3966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് (നവംബർ 27) 3966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 612, തൃശൂര്‍ 525, എറണാകുളം 397, കോഴിക്കോട് 374, പാലക്കാട് 351, കോട്ടയം 346, തിരുവനന്തപുരം 262, ആലപ്പുഴ 236, കൊല്ലം 229, പത്തനംതിട്ട 159, ഇടുക്കി 143, കണ്ണൂര്‍ 131, വയനാട് 105, കാസര്‍ഗോഡ് 96 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 39,108 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.14 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 61,14,029 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
23 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം നരുവാമൂട് സ്വദേശിനി വത്സല (64), പള്ളിക്കല്‍ സ്വദേശി രാധാകൃഷ്ണന് (70), പത്തനംതിട്ട കോന്നി സ്വദേശിനി കുഞ്ഞുമോള്‍ (64), കോന്നി സ്വദേശി കെ.ആര്. ബാലന് (66), ആലപ്പുഴ ചേര്‍ത്തല സ്വദേശി തോമസ് (87), തലവടി സ്വദേശിനി പ്രസന്ന (63), ചെങ്ങന്നൂര്‍ സ്വദേശി അന്നമ്മ രാജു (71), കോട്ടയം ഓമല്ലൂര്‍ സ്വദേശി ഔസേപ്പ് (68), മല്ലശേരി സ്വദേശി പി.സി. ഫിലിപ് (72), കോട്ടയം സ്വദേശി കെ.സി. ജോണ്‍ (80), കോട്ടയം സ്വദേശിനി ലീല ചന്ദ്രശേഖര്‍ (42), എറണാകുളം ചെല്ലാനം സ്വദേശിനി ഗ്രേസി ജോണ്‍ (65), ആലുവ സ്വദേശി ജോസഫ് ബാബു (68), തൃശൂര്‍ പുന്നയൂര്‍ സ്വദേശിനി അച്ചുമ്മ (67), മടക്കത്തറ സ്വദേശിനി ദേവകി അമ്മ (85), കൈപമംഗലം സ്വദേശി ഇബ്രാഹീം (75), കൊടുങ്ങല്ലൂര്‍ സ്വദേശി കെ.എ. ജോസഫ് (65), ഗുരുവായൂര്‍ സ്വദേശി ഐ.എസ്. വാസു (80), മലപ്പുറം കൊക്കൂര്‍ സ്വദേശിനി കാര്‍ത്ത്യായനി (69), കൊണ്ടോട്ടി സ്വദേശി ഉമ്മച്ചുട്ടി (80), മലപ്പുറം സ്വദേശി അലി (74), ഭൂതാനം സ്വദേശി നാരായണന് (71), കോഴിക്കോട് കരിക്കംകുളം സ്വദേശി എം.പി. ഹസന് (87) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 2171 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 81 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3348 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 488 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
തൃശ്ശൂര്‍ ജില്ലയില്‍ 525പേര്‍ക്ക് കൂടി കോവിഡ്, 826 പേര് രോഗമുക്തരായി.
തൃശ്ശൂര്‍ ജില്ലയില്‍ വെളളിയാഴ്ച്ച 27/11/2020 525 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 826പേര് രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6292 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 98 പേര് മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 57,660 ആണ്. 50,939 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തത്. ജില്ലയില്‍ വെളളിയാഴ്ച്ച സമ്പര്‍ക്കം വഴി 507 പേര്‍ക്കാണ് രോഗം സ്ഥീരികരിച്ചത്. കൂടാതെ 04 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 07 പേര്‍ക്കും, രോഗ ഉറവിടം അറിയാത്ത 07 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 36 പുരുഷന്മാരും 34 സ്ത്രീകളും പത്ത് വയസ്സിനു താഴെ 17 ആണ്‍കുട്ടികളും 12 പെണ്‍കുട്ടികളുമുണ്ട്.
രോഗം സ്ഥീരികരിച്ച് ജില്ലയിലെ ആശുപത്രികളും കോവിഡ് ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്ററുകളിലും കഴിയുന്നവര്‍.1. ഗവ. മെഡിക്കല്‍ കോളേജ്, തൃശ്ശൂര്‍ – 212
എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ് -40
സി.എഫ്.എല്‍.ടി.സി ഇ.എസ്.ഐ – സി.ഡി മുളങ്കുന്നത്തുകാവ് – 09
കില ബ്ലോക്ക് 1, മുളങ്കുന്നത്തുകാവ് തൃശ്ശൂര്‍-36
കില ബ്ലോക്ക് 2, മുളങ്കുന്നത്തുകാവ് തൃശ്ശൂര്‍- 40
സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-181
വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 1, വേലൂര്‍-106
വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 2, വേലൂര്‍-90
സി.എഫ്.എല്‍.ടി.സി കൊരട്ടി – 27
പി . സി. തോമസ് ഹോസ്റ്റല്‍, തൃശ്ശൂര്‍ڊ257
സി.എഫ്.എല്‍.ടി.സി, നാട്ടിക -210
ജ്യോതി സി.എഫ്.എല്‍.ടി.സി, ചെറുതുരുത്തി ڊ167
സെന്‍ട്രല്‍ പ്രിസന്‍ ആന്റ് കറക്ഷന് സെന്റര്‍ വിയ്യൂര്‍ڊ01
ജനറല്‍ ആശുപത്രി തൃശ്ശൂര്‍-35
കൊടുങ്ങലൂര്‍ താലൂക്ക് ആശുപത്രി -29
ചാവക്കാട് താലൂക്ക് ആശുപത്രി -16
ചാലക്കുടി താലൂക്ക് ആശുപത്രി -10
കുന്നംകുളം താലൂക്ക് ആശുപത്രി -09
ജനറല്‍ ആശുപത്രി ഇരിങ്ങാലക്കുട -15
ജില്ലാ ആശുപത്രി വടക്കാഞ്ചേരി -06
എം. എം. എം. കോവിഡ് കെയര്‍ സെന്റര്‍ തൃശ്ശൂര്‍-26
അമല ആശുപത്രി-34
ജൂബിലി മിഷന് മെഡിക്കല്‍ കോളേജ് തൃശ്ശൂര്‍ -49
മദര്‍ ആശുപത്രി -09
തൃശ്ശൂര്‍ കോ – ഓപ്പറേറ്റീവ് ആശുപത്രി -08
എലൈറ്റ് ഹോസ്പിറ്റല്‍ തൃശ്ശൂര്‍ -01
ഇരിങ്ങാലക്കുട കോ – ഓപ്പറേറ്റീവ് ആശുപത്രി -03
രാജാ ആശുപത്രി ചാവക്കാട് – 13
അശ്വിനി ഹോസ്പിറ്റല്‍ തൃശ്ശൂര്‍ – 19
സെന്റ് ജെയിംസ് ഹോസ്പിറ്റല്‍ ചാലക്കുടി -05
മലങ്കര ഹോസ്പിറ്റല്‍ കുന്നംകുളം – 07
സെന്റ് ആന്റണിസ് പഴുവില്‍ – 06
യൂണിറ്റി ഹോസ്പിറ്റല്‍ കുന്നംകുളം – 01
സണ്‍ മെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍ തൃശ്ശൂര്‍-11
ആത്രേയ ഹോസ്പിറ്റല്‍ തൃശ്ശൂര്‍-01
മോഡേണ്‍ ഹോസ്പിറ്റല്‍ കൊടുങ്ങലൂര്‍ -01
4077 പേര് വീടുകളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.
570 പേര് പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 231 പേര് ആശുപത്രിയിലും 339 പേര് വീടുകളിലുമാണ്. വെളളിയാഴ്ച്ച 4480 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 3422 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 872 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 186 പേര്‍ക്ക് ട്രുനാറ്റ് /സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 4,58,548 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.339 ഫോണ്‍ വിളികളാണ് ജില്ലാ കണ്ട്രോള് സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,08,897 ഫോണ്‍ വിളികളാണ് ജില്ലാ കണ്ട്രോള് സെല്ലില്ലേക്ക് വന്നിട്ടുളളത്. 41 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്കി. ഇന്ന് റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 335 പേരെ ആകെ സ്ക്രീനിംഗ് ചെയ്തു.