സംസ്ഥാനത്ത് (ഡിസംബർ 5) 5848 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് 5848 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 920, കോഴിക്കോട് 688, എറണാകുളം 655, കോട്ടയം 567, തൃശൂർ 536, കൊല്ലം 405, പാലക്കാട് 399, ആലപ്പുഴ 365, തിരുവനന്തപുരം 288, കണ്ണൂർ 280, വയനാട് 258, പത്തനംതിട്ട 208, ഇടുക്കി 157, കാസർഗോഡ് 112 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 60,503 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.67 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 65,56,713 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 32 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം വേങ്കമല സ്വദേശിനി വാസന്തി (60), കല്ലമ്പലം സ്വദേശി സെൽവരാജ് (51), പൂന്തുറ സ്വദേശി ഷാഹുൽ ഹമീദി (64), കൊല്ലം പോരുവഴി സ്വദേശിനി റംല (46), പത്തനംതിട്ട പരുമല സ്വദേശിനി ചെല്ലമ്മാൾ (69), കോട്ടയം കോരതോട് സ്വദേശി റെജിമോൻ (57), എറണാകുളം കോതമംഗലം സ്വദേശിനി ആനി ജോസഫ് (70), എറണാകുളം പഴങ്ങാട് സ്വദേശി കെ.എ. ജോസഫ് (82), കടക്കനാട് സ്വദേശി കെ.വി. പത്രോസ് (65), അയ്യമ്പുഴ സ്വദേശി കെ.പി. വർഗീസ് (65), പള്ളിക്കര സ്വദേശിനി നിതി വർക്കി (88), തൃശൂർ അമ്മാടം സ്വദേശി ജോസ് (65), ചിറ്റിലപ്പിള്ളി സ്വദേശി സുബ്രഹ്മണ്യൻ (84), എരുമപ്പെട്ടി സ്വദേശി രവീന്ദ്രൻ (65), രാമവർമ്മപുരം സ്വദേശിനി വിജി ഓമന (56), വെള്ളക്കൽ സ്വദേശി ഉണ്ണികൃഷ്ണൻ മേനോൻ (77), കൂർക്കാഞ്ചേരി സ്വദേശിനി ഷഹീദ (69), കീലേപാടം സ്വദേശി രാമകൃഷ്ണൻ (78), ചാവക്കാട് സ്വദേശി അസൈനാർ (70), വാഴനി സ്വദേശി ജോൺ (60), കോട്ടപ്പടി സ്വദേശിനി ജിനി (33), പാലക്കാട് മുതുതല സ്വദേശി മണികണ്ഠൻ (52), മലപ്പുറം മൂന്നിയൂർ സ്വദേശിനി ഉമ്മചുട്ടി (66), പള്ളിക്കൽ സ്വദേശി കുഞ്ഞിമുഹമ്മദ് (62), കോഴിക്കോട് വേളം സ്വദേശി അബ്ദുറഹ്മാൻ (72), താമരശേരി സ്വദേശിനി പാത്തുമ്മ (85), കാരപറമ്പ് സ്വദേശി ബാലകൃഷ്ണൻ (77), വടകര സ്വദേശി അബ്ദുള്ള (88), വടകര സ്വദേശി ഉമ്മർ കുട്ടി (70), വയനാട് പാലമുക്ക് സ്വദേശി അമ്മദ് (60), കണ്ണൂർ പാലേരി സ്വദേശിനി കുഞ്ഞിപാത്തു (60), പയ്യന്നൂർ സ്വദേശി അബ്ദുള്ള (59) എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2390 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 53 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5137 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 613 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.
തൃശ്ശൂർ ജില്ലയിൽ 536 പേർക്ക് കൂടി കോവിഡ്, 590 പേർ രോഗമുക്തരായി
തൃശ്ശൂർ ജില്ലയിൽ ശനിയാഴ്ച്ച 05/12/2020 536 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 590 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 6399 ആണ്. തൃശ്ശൂർ സ്വദേശികളായ 104 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 62,078 ആണ്. 55,217 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തത്. ജില്ലയിൽ ശനിയാഴ്ച്ച സമ്പർക്കം വഴി 518 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. കൂടാതെ 05 ആരോഗ്യ പ്രവർത്തകർക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 07 പേർക്കും, രോഗ ഉറവിടം അറിയാത്ത 06 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 57 പുരുഷൻമാരും 41 സ്ത്രീകളും പത്ത് വയസ്സിനു താഴെ 12 ആൺകുട്ടികളും 16 പെൺകുട്ടികളുമുണ്ട്.രോഗം സ്ഥീരികരിച്ച് ജില്ലയിലെ ആശുപത്രികളും കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലും കഴിയുന്നവർ.1. ഗവ. മെഡിക്കൽ കോളേജ്, തൃശ്ശൂർ – 214
എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ് -32
സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ – സി.ഡി മുളങ്കുന്നത്തുകാവ് – 10
കില ബ്ലോക്ക് 1, മുളങ്കുന്നത്തുകാവ് തൃശ്ശൂർ-48
കില ബ്ലോക്ക് 2, മുളങ്കുന്നത്തുകാവ് തൃശ്ശൂർ- 47
സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-150
വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1, വേലൂർ-84
വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2, വേലൂർ-177
സി.എഫ്.എൽ.ടി.സി കൊരട്ടി – 17
പി . സി. തോമസ് ഹോസ്റ്റൽ, തൃശ്ശൂർ266
സി.എഫ്.എൽ.ടി.സി, നാട്ടിക -218
ജ്യോതി സി.എഫ്.എൽ.ടി.സി, ചെറുതുരുത്തി 182
ജനറൽ ആശുപത്രി തൃശ്ശൂർ-26
കൊടുങ്ങലൂർ താലൂക്ക് ആശുപത്രി -31
ചാവക്കാട് താലൂക്ക് ആശുപത്രി -28
ചാലക്കുടി താലൂക്ക് ആശുപത്രി -13
കുന്നംകുളം താലൂക്ക് ആശുപത്രി -08
ജനറൽ ആശുപത്രി ഇരിങ്ങാലക്കുട -13
ജില്ലാ ആശുപത്രി വടക്കാഞ്ചേരി -09
എം. എം. എം. കോവിഡ് കെയർ സെന്റർ തൃശ്ശൂർ-32
അമല ആശുപത്രി-26
ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശ്ശൂർ -64
മദർ ആശുപത്രി -06
തൃശ്ശൂർ കോ – ഓപ്പറേറ്റീവ് ആശുപത്രി -09
എലൈറ്റ് ഹോസ്പിറ്റൽ തൃശ്ശൂർ -02
ഇരിങ്ങാലക്കുട കോ – ഓപ്പറേറ്റീവ് ആശുപത്രി -06
രാജാ ആശുപത്രി ചാവക്കാട് – 04
അശ്വിനി ഹോസ്പിറ്റൽ തൃശ്ശൂർ – 16
സെന്റ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി -04
മലങ്കര ഹോസ്പിറ്റൽ കുന്നംകുളം – 03
സെന്റ് ആന്റണിസ് പഴുവിൽ – 04
യൂണിറ്റി ഹോസ്പിറ്റൽ കുന്നംകുളം – 02
സൺ മെഡിക്കൽ റിസർച്ച് സെന്റർ തൃശ്ശൂർ-10
അൻസാർ ഹോസ്പിറ്റൽ പെരുമ്പിലാവ്- 0
മോഡേൺ ഹോസ്പിറ്റൽ കൊടുങ്ങലൂർ -0
4102 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നുണ്ട് 534 പേർ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 229 പേർ ആശുപത്രിയിലും 305 പേർ വീടുകളിലുമാണ്.
ശനിയാഴ്ച്ച 5489 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 4226 പേർക്ക് ആന്റിജൻ പരിശോധനയും, 1073 പേർക്ക് ആർടി-പിസിആർ പരിശോധനയും, 190 പേർക്ക് ട്രുനാറ്റ് /സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 5,01,528 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.439 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,12,249 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നിട്ടുളളത്. 20 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി. ഇന്ന് റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 460 പേരെ ആകെ സ്ക്രീനിംഗ് ചെയ്തു.