സംസ്ഥാനത്ത് (ഡിസംബർ 6) 4777 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 4777 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 664, കോഴിക്കോട് 561, തൃശൂർ 476, എറണാകുളം 474, കോട്ടയം 387, കൊല്ലം 380, തിരുവനന്തപുരം 345, പാലക്കാട് 341, ആലപ്പുഴ 272, കണ്ണൂർ 223, വയനാട് 213, പത്തനംതിട്ട 197, ഇടുക്കി 169, കാസർഗോഡ് 75 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 51,893 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.21 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 66,08,606 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 28 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം കൊയ്ത്തൂക്കോണം സ്വദേശി കൊളമ്മ (80), കൊല്ലം പെരുമാന്നൂർ സ്വദേശി ഗോപകുമാർ (49), തിരുമുള്ളവാരം സ്വദേശി ഗോപൻ (55), ആലപ്പുഴ പുളിങ്കുന്ന് സ്വദേശി മണിയൻ (74), കല്ലൂപ്പാലം സ്വദേശി സൂപി (49), ആവളുക്കുന്ന് സ്വദേശിനി ഗൗരിക്കുട്ടി (71), വടക്കൽ സ്വദേശി മംഗളാനന്ദൻ (67), കോട്ടയം മീനാച്ചിൽ സ്വദേശി അബ്ദുൾ സമദ് (65), എറണാകുളം പിറവം സ്വദേശി ഭവാനി രവീന്ദ്രൻ (62), തോപ്പുംപടി സ്വദേശി കെ.ജി. നോർബർട്ട് (80), തിരുവള്ളൂർ സ്വദേശി രാജൻ (74), തൃശൂർ ഗുരുവായൂർ സ്വദേശിനി ഫാത്തിമ ബീവി (77), പറപ്പൂക്കര സ്വദേശി കുട്ടൻ (72), പറവട്ടി സ്വദേശിനി ഫാത്തിമ (88), മലപ്പുറം താഴേക്കോട് സ്വദേശി മുഹമ്മദ് (82), എആർ നഗർ സ്വദേശി കുഞ്ഞിക്കണ്ണൻ (63), അക്കാപറമ്പ് സ്വദേശി മരക്കാർ (83), കോഴിക്കോട് മുച്ചുകുന്ന് സ്വദേശി ഗോപാലൻ (71), ഫറൂഖ് കോളേജ് സ്വദേശി ബിച്ചികോയ (68), കുതിരവട്ടം സ്വദേശി മണി (65), വെസ്റ്റ് ഹിൽ സ്വദേശിനി ശാന്ത (82), പെരുവണ്ണാമുഴിപ്പ് സ്വദേശിനി ജാനകി (69), വടകര സ്വദേശി അസീസ് (62), കണ്ണൂർ തളിപ്പറമ്പ് സ്വദേശി പവിത്രൻ (60), കാടാച്ചിറ സ്വദേശിനി സി.കെ. അയിഷ (68), കണ്ണൂർ സ്വദേശി അബ്ദുൾ ഖാദിർ (77), കാസർഗോഡ് തെക്കിൽ സ്വദേശി കണ്ണൻ (68), സെറാമിക് റോഡ് സ്വദേശിനി നഫീസ (72) എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2418 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 84 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4120 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 534 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.
തൃശ്ശൂർ ജില്ലയിൽ 476 പേർക്ക് കൂടി കോവിഡ്, 270 പേർ രോഗമുക്തരായി
തൃശ്ശൂർ ജില്ലയിൽ ഞായാറാഴ്ച്ച 06/12/2020 476 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 270 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 6617 ആണ്. തൃശ്ശൂർ സ്വദേശികളായ 93 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 62,554 ആണ്. 55,487 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തത്.ജില്ലയിൽ ഞായാറാഴ്ച്ച സമ്പർക്കം വഴി 461 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. കൂടാതെ 04 ആരോഗ്യ പ്രവർത്തകർക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 06 പേർക്കും, രോഗ ഉറവിടം അറിയാത്ത 05 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 41പുരുഷൻമാരും 24 സ്ത്രീകളും പത്ത് വയസ്സിനു താഴെ 09 ആൺകുട്ടികളും 18 പെൺകുട്ടികളുമുണ്ട്.
രോഗം സ്ഥീരികരിച്ച് ജില്ലയിലെ ആശുപത്രികളും കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലും കഴിയുന്നവർ.1. ഗവ. മെഡിക്കൽ കോളേജ്, തൃശ്ശൂർ – 228
എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ് -30
സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ – സി.ഡി മുളങ്കുന്നത്തുകാവ് – 09
കില ബ്ലോക്ക് 1, മുളങ്കുന്നത്തുകാവ് തൃശ്ശൂർ-42
കില ബ്ലോക്ക് 2, മുളങ്കുന്നത്തുകാവ് തൃശ്ശൂർ- 43
സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-146
വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1, വേലൂർ-91
വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2, വേലൂർ-183
സി.എഫ്.എൽ.ടി.സി കൊരട്ടി – 17
പി . സി. തോമസ് ഹോസ്റ്റൽ, തൃശ്ശൂർ272
സി.എഫ്.എൽ.ടി.സി, നാട്ടിക -203
ജ്യോതി സി.എഫ്.എൽ.ടി.സി, ചെറുതുരുത്തി 171
ജനറൽ ആശുപത്രി തൃശ്ശൂർ-29
കൊടുങ്ങലൂർ താലൂക്ക് ആശുപത്രി -33
ചാവക്കാട് താലൂക്ക് ആശുപത്രി -27
ചാലക്കുടി താലൂക്ക് ആശുപത്രി -14
കുന്നംകുളം താലൂക്ക് ആശുപത്രി -10
ജനറൽ ആശുപത്രി ഇരിങ്ങാലക്കുട -17
ജില്ലാ ആശുപത്രി വടക്കാഞ്ചേരി -09
എം. എം. എം. കോവിഡ് കെയർ സെന്റർ തൃശ്ശൂർ-34
അമല ആശുപത്രി-26
ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശ്ശൂർ -61
മദർ ആശുപത്രി -07
തൃശ്ശൂർ കോ – ഓപ്പറേറ്റീവ് ആശുപത്രി -09
എലൈറ്റ് ഹോസ്പിറ്റൽ തൃശ്ശൂർ -03
ഇരിങ്ങാലക്കുട കോ – ഓപ്പറേറ്റീവ് ആശുപത്രി -07
രാജാ ആശുപത്രി ചാവക്കാട് – 07
അശ്വിനി ഹോസ്പിറ്റൽ തൃശ്ശൂർ – 17
സെന്റ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി -04
മലങ്കര ഹോസ്പിറ്റൽ കുന്നംകുളം – 06
സെന്റ് ആന്റണിസ് പഴുവിൽ – 03
യൂണിറ്റി ഹോസ്പിറ്റൽ കുന്നംകുളം – 02
സൺ മെഡിക്കൽ റിസർച്ച് സെന്റർ തൃശ്ശൂർ-08
അൻസാർ ഹോസ്പിറ്റൽ പെരുമ്പിലാവ്- 0
മോഡേൺ ഹോസ്പിറ്റൽ കൊടുങ്ങലൂർ -0 4373 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്.550 പേർ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 167 പേർ ആശുപത്രിയിലും 383 പേർ വീടുകളിലുമാണ്. ഞായാറാഴ്ച്ച 4923 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 3735 പേർക്ക് ആന്റിജൻ പരിശോധനയും, 1080 പേർക്ക് ആർടി-പിസിആർ പരിശോധനയും, 108 പേർക്ക് ട്രുനാറ്റ് /സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 5,06,451 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.432 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,12,681 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നിട്ടുളളത്. 32 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി. ഇന്ന് റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 408 പേരെ ആകെ സ്ക്രീനിംഗ് ചെയ്തു.