സംസ്ഥാനത്ത് (ഡിസംബർ 8) 5032 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കോട്ടയം 695, മലപ്പുറം 694, തൃശൂര്‍ 625, എറണാകുളം 528, കോഴിക്കോട് 451, പാലക്കാട് 328, കൊല്ലം 317, വയനാട് 284, തിരുവനന്തപുരം 272, ആലപ്പുഴ 241, പത്തനംതിട്ട 238, കണ്ണൂര്‍ 207, കാസര്‍ഗോഡ് 79, ഇടുക്കി 73 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 60,521 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.31 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 67,02,885 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 31 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പാങ്ങോട് സ്വദേശി ഹാഷിം (51), കാരക്കോണം സ്വദേശി ഹനില്‍ സിങ് (53), മാരായമുട്ടം സ്വദേശി ഗോപിനാഥന് നായര്‍ (70), വെഞ്ഞാറമൂട് സ്വദേശിനി നസീമ ബീവി (47), കൊല്ലം കരുനാഗപ്പള്ളി സ്വദേശി ഭാര്ഗവന് (70), ആലപ്പുഴ ചേര്‍ത്തല സ്വദേശി രവീന്ദ്രന് (74), പനവാലി സ്വദേശിനി അജിത (46), കോട്ടയം മൂലവറ്റം സ്വദേശി തങ്കച്ചന് (60), കാഞ്ഞിരപ്പള്ളി സ്വദേശിനി ചന്ദ്രിക (63), വൈക്കം സ്വദേശി സുന്ദരേശന് (56), മണാര്‍കാട് സ്വദേശി സാബു (55), മീനാച്ചില്‍ സ്വദേശിനി അംബുജം (59), വെള്ളൂര്‍ സ്വദേശി ബഷീര്‍ (56), ഇടുക്കി സ്വദേശിനി ഉമൈബ (55), എറണാകുളം കുറുപ്പുംപടി സ്വദേശിനി വിമല മേരി (79), പുതുവിള സ്വദേശി എന്‍.കെ. കുഞ്ഞപ്പന് (44), എറണാകുളം സ്വദേശി പി.പി. വിനോദ് (49), തലക്കോട് സ്വദേശി പരീദ് അലിയാര് (80), മുഴുവന്നൂര്‍ സ്വദേശിനി സൗഫി ഉമ്മര്‍ (51), തൃശൂര്‍ അന്തത്തോട് സ്വദേശി അലി (84), വടക്കേക്കാട് സ്വദേശി അഷ്റഫ് (52), കൈപറമ്പ് സ്വദേശിനി കല്യാണി (70), കിരാലൂര്‍ സ്വദേശിനി മീനാക്ഷി (70), എടച്ചേരി സ്വദേശിനി വലിയമ്മ (87), കോട്ടായി സ്വദേശി വേലായുധന് (64), കോഴിക്കോട് അരൂര്‍ സ്വദേശി കുമാരന് (68), പൂലാടിക്കുന്ന് സ്വദേശി രാഘവന് (75), തച്ചംപൊയില്‍ സ്വദേശിനി ഇയ്യതുമ്മ (63), മാന്‍കാവ് സ്വദേശി മുഹമ്മദ് ബഷീര്‍ (67), വയനാട് കടല്‍മാട് സ്വദേശി കെ.എ. മാനുവല്‍ (68), കാസര്‍ഗോഡ് നീലേശ്വരം സ്വദേശിനി ജാനകി (85) എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2472 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 98 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4380 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 517 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
തൃശൂര്‍ ജില്ലയില്‍ 625 പേര്‍ക്ക് കൂടി കോവിഡ്: 700 പേര് രോഗമുക്തരായി
തൃശൂര്‍ ജില്ലയില്‍ ചൊവ്വാഴ്ച്ച 08/12/2020 625 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരീകരിച്ചു. 700 പേര് രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6262 ആണ്. തൃശൂര്‍ സ്വദേശികളായ 110 പേര് മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 63,483 ആണ്. 56,750 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തത്.ജില്ലയില്‍ ചൊവ്വാഴ്ച്ച സമ്പര്‍ക്കം വഴി 592 പേര്‍ക്കാണ് രോഗം സ്ഥീരികരിച്ചത്. കൂടാതെ 07 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 21 പേര്‍ക്കും, രോഗ ഉറവിടം അറിയാത്ത 05 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.
രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 45 പുരുഷന്മാരും 44 സ്ത്രീകളും
പത്ത് വയസ്സിനു താഴെ 19 ആണ്‍കുട്ടികളും 17 പെണ്‍കുട്ടികളുമുണ്ട്.
രോഗം സ്ഥീരികരിച്ച് ജില്ലയിലെ ആശുപത്രികളും കോവിഡ് ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്ററുകളിലും കഴിയുന്നവര്‍.
ഗവ. മെഡിക്കല്‍ കോളേജ്, തൃശൂര്‍ – 214
എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ് -39
സി.എഫ്.എല്‍.ടി.സി ഇ.എസ്.ഐ – സി.ഡി മുളങ്കുന്നത്തുകാവ് – 10
കില ബ്ലോക്ക് 1, മുളങ്കുന്നത്തുകാവ് തൃശൂര്‍-38
കില ബ്ലോക്ക് 2, മുളങ്കുന്നത്തുകാവ് തൃശൂര്‍- 35
സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-148
വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 1, വേലൂര്‍-88
വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 2, വേലൂര്‍-154
സി.എഫ്.എല്‍.ടി.സി കൊരട്ടി – 15
പി.സി. തോമസ് ഹോസ്റ്റല്‍, തൃശൂര്‍ 262
സി.എഫ്.എല്‍.ടി.സി, നാട്ടിക -154
ജ്യോതി സി.എഫ്.എല്‍.ടി.സി, ചെറുതുരുത്തി 146
ജനറല്‍ ആശുപത്രി തൃശൂര്‍-30
കൊടുങ്ങലൂര്‍ താലൂക്ക് ആശുപത്രി -36
ചാവക്കാട് താലൂക്ക് ആശുപത്രി -25
ചാലക്കുടി താലൂക്ക് ആശുപത്രി -12
കുന്നംകുളം താലൂക്ക് ആശുപത്രി -06
ജനറല്‍ ആശുപത്രി ഇരിങ്ങാലക്കുട -16
ജില്ലാ ആശുപത്രി വടക്കാഞ്ചേരി -09
എം. എം. എം. കോവിഡ് കെയര്‍ സെന്റര്‍ തൃശൂര്‍-27
അമല ആശുപത്രി-23
ജൂബിലി മിഷന് മെഡിക്കല്‍ കോളേജ് തൃശൂര്‍ -58
മദര്‍ ആശുപത്രി -05
തൃശൂര്‍ കോ – ഓപ്പറേറ്റീവ് ആശുപത്രി -05
എലൈറ്റ് ഹോസ്പിറ്റല്‍ തൃശൂര്‍ -03
ഇരിങ്ങാലക്കുട കോ – ഓപ്പറേറ്റീവ് ആശുപത്രി -06
രാജാ ആശുപത്രി ചാവക്കാട് – 06
അശ്വിനി ഹോസ്പിറ്റല്‍ തൃശൂര്‍ – 16
സെന്റ് ജെയിംസ് ഹോസ്പിറ്റല്‍ ചാലക്കുടി -03
മലങ്കര ഹോസ്പിറ്റല്‍ കുന്നംകുളം – 06
സെന്റ് ആന്റണിസ് പഴുവില്‍ – 03
യൂണിറ്റി ഹോസ്പിറ്റല്‍ കുന്നംകുളം – 01
സണ്‍ മെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍ തൃശൂര്‍-06
4032 പേര് വീടുകളില്‍ ചികിത്സയില്‍ കഴിയുന്നുണ്.
299 പേര് പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 132 പേര് ആശുപത്രിയിലും 167 പേര് വീടുകളിലുമാണ്.
ചൊവ്വാഴ്ച്ച 6736 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 5248 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 1045 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 443 പേര്‍ക്ക് ട്രുനാറ്റ് /സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 5,16,088 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
446 ഫോണ്‍ വിളികളാണ് ജില്ലാ കണ്ട്രോള് സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,13,481 ഫോണ്‍ വിളികളാണ് ജില്ലാ കണ്ട്രോള് സെല്ലില്ലേക്ക് വന്നിട്ടുളളത്. 37 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്കി. ഇന്ന് റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 496 പേരെ ആകെ സ്ക്രീനിംഗ് ചെയ്തു.