സംസ്ഥാനത്ത് ഇന്ന് 4698 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
മലപ്പുറം 649, കോഴിക്കോട് 612, എറണാകുളം 509, തൃശൂര്‍ 438, കോട്ടയം 416, പാലക്കാട് 307, കൊല്ലം 269, കണ്ണൂര്‍ 267, തിരുവനന്തപുരം 254, വയനാട് 234, പത്തനംതിട്ട 229, ഇടുക്കി 222, ആലപ്പുഴ 218, കാസര്‍ഗോഡ് 74 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 46,375 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.13 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 69,67,972 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 29 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം വള്ളക്കടവ് സ്വദേശി മധുസൂദനന് (63), കട്ടച്ചാല്കുഴി സ്വദേശി കുഞ്ഞുകൃഷ്ണന്‍ (75), നെല്ലിക്കുന്ന് സ്വദേശി കേശവന് ആശാരി (82), തച്ചന്‍കോട് സ്വദേശിനി ജയ (60), പത്തനംതിട്ട പറകോട് സ്വദേശിനി ആശബീവി (62), എടപ്പാവൂര് സ്വദേശി എബ്രഹാം (84), ആലപ്പുഴ തൃക്കുന്നപുഴ സ്വദേശിനി അയിഷ ബീവി (70), നീര്‍ക്കുന്നം സ്വദേശി നാസര്‍ (57), ഇടുക്കി സ്വദേശിനി അന്നകുട്ടി (80), എറണാകുളം പനങ്ങാട് സ്വദേശി അനിരുദ്ധന് (54), വരപ്പെട്ടി സ്വദേശി മാര്‍ക്കോസ് (82), തൃശൂര്‍ തെക്കുംകര സ്വദേശിനി ശോഭന (65), വരാന്തറപ്പള്ളി സ്വദേശി ആന്റോ (64), മടയികോണം സ്വദേശിനി ഹണി ചുമ്മാര്‍ (18), പാലക്കാട് വടക്കാഞ്ചേരി സ്വദേശിനി ഡെയ്സി (66), മലപ്പുറം വള്ളുവങ്ങാട് സ്വദേശി ഇബ്രാഹീം (52), മഞ്ചേരി സ്വദേശി അബ്ദുള്‍ ലത്തീഫ് (72), താരിഷ് സ്വദേശി കുഞ്ഞാളന് (75), പഴമള്ളൂര്‍ സ്വദേശി അബ്ദുറഹിമാന് (72), ചേരക്കാപറമ്പ് സ്വദേശിനി ജസീറ (30), കോഴിക്കോട് ചെറുകുള്ളത്തൂര് സ്വദേശി ചന്ദ്രന് (68), കൂതാളി സ്വദേശി കുഞ്ഞികൃഷ്ണന് നായര്‍ (82), കലറന്തിരി സ്വദേശി മൊയ്ദീന് കോയ (61), വയനാട് കെനിചിറ സ്വദേശി കുമാരന് (90), കണ്ണൂര്‍ പൊടികുണ്ട് സ്വദേശി എ.എം. രാജേന്ദ്രന് (69), മേലൂര്‍ സ്വദേശി എം. സദാനന്ദന് (70), ഉളിക്കല്‍ സ്വദേശിനി തങ്കമണി (55), കൂത്തുപറമ്പ് സ്വദേശിനി ഒ.വി. നബീസ (74), കാസര്‍ഗോഡ് സ്വദേശി അമൃതനാഥ് (80) എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2623 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 93 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4034 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 528 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
തൃശ്ശൂര്‍ ജില്ലയിൽ ഞായാറാഴ്ച്ച 13/12/2020 438 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 276 പേര് രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 5941 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 141 പേര് മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 65,625 ആണ്. 59,204 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയി നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തത്. ജില്ലയിൽ ഞായാറാഴ്ച്ച സമ്പര്‍ക്കം വഴി 417 പേര്‍ക്കാണ് രോഗം സ്ഥീരികരിച്ചത്. കൂടാതെ 06 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, രോഗ ഉറവിടം അറിയാത്ത 07 പേര്‍ക്കും സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 8 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.രോഗ ബാധിതരിൽ 60 വയസ്സിനുമുകളി 30 പുരുഷന്മാരും 32 സ്ത്രീകളും പത്ത് വയസ്സിനു താഴെ 10 ആണ്‍കുട്ടികളും 7 പെണ്‍കുട്ടികളുമുണ്ട്.
രോഗം സ്ഥീരികരിച്ച് ജില്ലയിലെ ആശുപത്രികളും കോവിഡ് ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്ററുകളിലും കഴിയുന്നവര്‍.ഗവ. മെഡിക്കൽ കോളേജ്, തൃശ്ശൂര്‍ – 204
എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ് -24
സി.എഫ്.എൽ .ടി.സി ഇ.എസ്.ഐ – സി.ഡി മുളങ്കുന്നത്തുകാവ് – 11
കില ബ്ലോക്ക് 1, മുളങ്കുന്നത്തുകാവ് തൃശ്ശൂര്‍-30
കില ബ്ലോക്ക് 2, മുളങ്കുന്നത്തുകാവ് തൃശ്ശൂര്‍- 22
സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-156
വിദ്യ സി.എഫ്.എൽ .ടി.സി ബ്ലോക്ക് 1, വേലൂര്‍-70
വിദ്യ സി.എഫ്.എൽ .ടി.സി ബ്ലോക്ക് 2, വേലൂര്‍-170
സി.എഫ്.എൽ .ടി.സി കൊരട്ടി – 09
പി . സി. തോമസ് ഹോസ്റ്റൽ , തൃശ്ശൂര്‍ڊ220
സി.എഫ്.എൽ .ടി.സി, നാട്ടിക -127
ജ്യോതി സി.എഫ്.എൽ .ടി.സി, ചെറുതുരുത്തി ڊ89
ജനറൽ ആശുപത്രി തൃശ്ശൂര്‍-23
കൊടുങ്ങലൂര്‍ താലൂക്ക് ആശുപത്രി -40
ചാവക്കാട് താലൂക്ക് ആശുപത്രി -14
ചാലക്കുടി താലൂക്ക് ആശുപത്രി -08
കുന്നംകുളം താലൂക്ക് ആശുപത്രി -03
ജനറൽ ആശുപത്രി ഇരിങ്ങാലക്കുട -12
ജില്ലാ ആശുപത്രി വടക്കാഞ്ചേരി -07
എം. എം. എം. കോവിഡ് കെയര്‍ സെന്റര്‍ തൃശ്ശൂര്‍-31
അമല ആശുപത്രി-21
ജൂബിലി മിഷന് മെഡിക്കൽ കോളേജ് തൃശ്ശൂര്‍ -55
മദര്‍ ആശുപത്രി -07
തൃശ്ശൂര്‍ കോ – ഓപ്പറേറ്റീവ് ആശുപത്രി -03
എലൈറ്റ് ഹോസ്പിറ്റൽ തൃശ്ശൂര്‍ -04
ഇരിങ്ങാലക്കുട കോ – ഓപ്പറേറ്റീവ് ആശുപത്രി -08
രാജാ ആശുപത്രി ചാവക്കാട് – 09
അശ്വിനി ഹോസ്പിറ്റൽ തൃശ്ശൂര്‍ – 10
സെന്റ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി -05
മലങ്കര ഹോസ്പിറ്റൽ കുന്നംകുളം – 02
30 റോയൽ ഹോസ്പിറ്റൽ കുന്നംകുളം – 3
സെന്റ് ആന്റണിസ് പഴുവിൽ – 03
യൂണിറ്റി ഹോസ്പിറ്റൽ കുന്നംകുളം – 01
സണ്‍ മെഡിക്കൽ റിസര്‍ച്ച് സെന്റര്‍ തൃശ്ശൂര്‍-07
മരിയ തെരേസ ഹോസ്പിറ്റ മാള – 07
അന്‍സാര്‍ ഹോസ്പിറ്റ പെരുമ്പിലാവ്- 06
4082 പേര് വീടുകളിൽ ചികിത്സയിൽ കഴിയുന്നു.
533 പേര് പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 164 പേര് ആശുപത്രിയിലും 369 പേര് വീടുകളിലുമാണ്. 4624 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതി 3542 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 937 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 145 പേര്‍ക്ക് ട്രുനാറ്റ് /സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 5,41,262 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.338 ഫോണ്‍ വിളികളാണ് ജില്ലാ കണ്ട്രോള് സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,15,529 ഫോണ്‍ വിളികളാണ് ജില്ലാ കണ്ട്രോള് സെല്ലില്ലേക്ക് വന്നിട്ടുളളത്. 25 പേര്‍ക്ക് സൈക്കോ സോഷ്യൽ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നൽകി. ഇന്ന് റെയിൽ വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 540 പേരെ ആകെ സ്ക്രീനിംഗ് ചെയ്തു.