സംസ്ഥാനത്ത് ഇന്ന്(Dec 14) 2707 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
മലപ്പുറം 441, എറണാകുളം 343, തൃശൂർ 268, കോട്ടയം 252, തിരുവനന്തപുരം 222, ആലപ്പുഴ 220, കോഴിക്കോട് 219, പാലക്കാട് 190, കൊല്ലം 160, കണ്ണൂർ 136, പത്തനംതിട്ട 133, വയനാട് 61, ഇടുക്കി 47, കാസർഗോഡ് 15 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 31,893 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.49 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 69,99,865 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 24 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പാപ്പനംകോട് സ്വദേശിനി സുമ തമ്പി (72), കോട്ടയം ചങ്ങനാശേരി സ്വദേശിനി സൂസമ്മ (68), എറണാകുളം ചിറ്റേറ്റുകര സ്വദേശി കെ.പി. മുഹമ്മദ് (70), വച്ചക്കൽ സ്വദേശിനി ട്രീസ (65), വട്ടക്കാട്ടുപടി സ്വദേശി സി.എ. സുകു (65), വളവഴി സ്വദേശിനി അന്നംകുട്ടി (88), വേങ്ങോല സ്വദേശി ടി.വി. പൈലി (74), പാലക്കാട് മുതലമട സ്വദേശി ഹുസൈൻ (60), പട്ടാമ്പി സ്വദേശിനി കാളി (80), കോട്ടപ്പാടം സ്വദേശിനി ആമിന (65), പുതുപാളയം സ്വദേശി അന്തോണി സ്വാമി (76), തച്ചനാട്ടുകര സ്വദേശിനി ഖദീജ (56), കീചീരിപറമ്പ് സ്വദേശി വേലു (72), എടതാനാട്ടുകര സ്വദേശി അബൂബക്കർ (67), മലപ്പുറം ഒതള്ളൂർ സ്വദേശി മൊയ്തുണ്ണി (85), കോഴിക്കോട് മയ്യന്നൂർ സ്വദേശി ഹംസ (55), കൊടുവള്ളി സ്വദേശിനി സുലേഖ (43), വടകര സ്വദേശി ഗോപാലൻ (85), തിരുവേങ്ങൂർ സ്വദേശി ഉണ്ണി (50), കുന്നമംഗലം സ്വദേശി ഹസൻ കോയ (68), വടകര സ്വദേശി ആർ.കെ. നാരായണൻ (76), പൂവാട്ടുപറമ്പ് സ്വദേശി അബ്ദുൾ റസാക് (72), കൊടുവള്ളി സ്വദേശി അബ്ദുള്ള (60), കൊടുവള്ളി സ്വദേശി അബ്ദുള്ള (60), വയനാട് സുൽത്താൻ ബത്തേരി സ്വദേശി ശ്രീധരൻ നായർ (84) എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2647 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 51 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2291 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 328 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.തൃശ്ശൂർ: ജില്ലയിൽ തിങ്കളാഴ്ച്ച 14/12/2020 268 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 575 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 5629 ആണ്. തൃശ്ശൂർ സ്വദേശികളായ 126 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 65,893 ആണ്. 59,779 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തത്. ജില്ലയിൽ തിങ്കളാഴ്ച്ച സമ്പർക്കം വഴി 252 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. കൂടാതെ 02 ആരോഗ്യ പ്രവർത്തകർക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 08 പേർക്കും രോഗ ഉറവിടം അറിയാത്ത 06 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 18 പുരുഷൻമാരും 16 സ്ത്രീകളുംപത്ത് വയസ്സിനു താഴെ 11 ആൺകുട്ടികളും 06 പെൺകുട്ടികളുമുണ്ട്.