സംസ്ഥാനത്ത് (ഡിസംബർ 13) 4698 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
മലപ്പുറം 649, കോഴിക്കോട് 612, എറണാകുളം 509, തൃശൂർ 438, കോട്ടയം 416, പാലക്കാട് 307, കൊല്ലം 269, കണ്ണൂർ 267, തിരുവനന്തപുരം 254, വയനാട് 234, പത്തനംതിട്ട 229, ഇടുക്കി 222, ആലപ്പുഴ 218, കാസർഗോഡ് 74 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 46,375 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.13 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 69,67,972 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 29 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം വള്ളക്കടവ് സ്വദേശി മധുസൂദനൻ (63), കട്ടച്ചാൽകുഴി സ്വദേശി കുഞ്ഞുകൃഷ്ണൻ (75), നെല്ലിക്കുന്ന് സ്വദേശി കേശവൻ ആശാരി (82), തച്ചൻകോട് സ്വദേശിനി ജയ (60), പത്തനംതിട്ട പറകോട് സ്വദേശിനി ആശബീവി (62), എടപ്പാവൂർ സ്വദേശി എബ്രഹാം (84), ആലപ്പുഴ തൃക്കുന്നപുഴ സ്വദേശിനി അയിഷ ബീവി (70), നീർക്കുന്നം സ്വദേശി നാസർ (57), ഇടുക്കി സ്വദേശിനി അന്നകുട്ടി (80), എറണാകുളം പനങ്ങാട് സ്വദേശി അനിരുദ്ധൻ (54), വരപ്പെട്ടി സ്വദേശി മാർക്കോസ് (82), തൃശൂർ തെക്കുംകര സ്വദേശിനി ശോഭന (65), വരാന്തറപ്പള്ളി സ്വദേശി ആന്റോ (64), മടയികോണം സ്വദേശിനി ഹണി ചുമ്മാർ (18), പാലക്കാട് വടക്കാഞ്ചേരി സ്വദേശിനി ഡെയ്സി (66), മലപ്പുറം വള്ളുവങ്ങാട് സ്വദേശി ഇബ്രാഹീം (52), മഞ്ചേരി സ്വദേശി അബ്ദുൾ ലത്തീഫ് (72), താരിഷ് സ്വദേശി കുഞ്ഞാളൻ (75), പഴമള്ളൂർ സ്വദേശി അബ്ദുറഹിമാൻ (72), ചേരക്കാപറമ്പ് സ്വദേശിനി ജസീറ (30), കോഴിക്കോട് ചെറുകുള്ളത്തൂർ സ്വദേശി ചന്ദ്രൻ (68), കൂതാളി സ്വദേശി കുഞ്ഞികൃഷ്ണൻ നായർ (82), കലറന്തിരി സ്വദേശി മൊയ്ദീൻ കോയ (61), വയനാട് കെനിചിറ സ്വദേശി കുമാരൻ (90), കണ്ണൂർ പൊടികുണ്ട് സ്വദേശി എ.എം. രാജേന്ദ്രൻ (69), മേലൂർ സ്വദേശി എം. സദാനന്ദൻ (70), ഉളിക്കൽ സ്വദേശിനി തങ്കമണി (55), കൂത്തുപറമ്പ് സ്വദേശിനി ഒ.വി. നബീസ (74), കാസർഗോഡ് സ്വദേശി അമൃതനാഥ് (80) എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2623 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 93 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4034 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 528 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.
തൃശ്ശൂർ ജില്ലയിൽ 438 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 276 പേർ രോഗമുക്തരായി.
ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 5941 ആണ്. തൃശ്ശൂർ സ്വദേശികളായ 141 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 65,625 ആണ്. 59,204 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയി നിന്നും ഡിസ്ചാർജ്ജ് ചെയ്തത്. ജില്ലയിൽ ഞായാറാഴ്ച്ച സമ്പർക്കം വഴി 417 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. കൂടാതെ 06 ആരോഗ്യ പ്രവർത്തകർക്കും, രോഗ ഉറവിടം അറിയാത്ത 07 പേർക്കും സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 8 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.രോഗ ബാധിതരിൽ 60 വയസ്സിനുമുകളി 30 പുരുഷൻമാരും 32 സ്ത്രീകളും പത്ത് വയസ്സിനു താഴെ 10 ആൺകുട്ടികളും 7 പെൺകുട്ടികളുമുണ്ട്.
രോഗം സ്ഥീരികരിച്ച് ജില്ലയിലെ ആശുപത്രികളും കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെൻറ് സെൻററുകളിലും കഴിയുന്നവർ.ഗവ. മെഡിക്കൽ കോളേജ്, തൃശ്ശൂർ – 204
എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ് -24
സി.എഫ്.എൽ .ടി.സി ഇ.എസ്.ഐ – സി.ഡി മുളങ്കുന്നത്തുകാവ് – 11
കില ബ്ലോക്ക് 1, മുളങ്കുന്നത്തുകാവ് തൃശ്ശൂർ-30
കില ബ്ലോക്ക് 2, മുളങ്കുന്നത്തുകാവ് തൃശ്ശൂർ- 22
സെൻറ് ജെയിംസ് അക്കാദമി, ചാലക്കുടി-156
വിദ്യ സി.എഫ്.എൽ .ടി.സി ബ്ലോക്ക് 1, വേലൂർ-70
വിദ്യ സി.എഫ്.എൽ .ടി.സി ബ്ലോക്ക് 2, വേലൂർ-170
സി.എഫ്.എൽ .ടി.സി കൊരട്ടി – 09
പി . സി. തോമസ് ഹോസ്റ്റൽ , തൃശ്ശൂർڊ220
സി.എഫ്.എൽ .ടി.സി, നാട്ടിക -127
ജ്യോതി സി.എഫ്.എൽ .ടി.സി, ചെറുതുരുത്തി ڊ89
ജനറൽ ആശുപത്രി തൃശ്ശൂർ-23
കൊടുങ്ങലൂർ താലൂക്ക് ആശുപത്രി -40
ചാവക്കാട് താലൂക്ക് ആശുപത്രി -14
ചാലക്കുടി താലൂക്ക് ആശുപത്രി -08
കുന്നംകുളം താലൂക്ക് ആശുപത്രി -03
ജനറൽ ആശുപത്രി ഇരിങ്ങാലക്കുട -12
ജില്ലാ ആശുപത്രി വടക്കാഞ്ചേരി -07
എം. എം. എം. കോവിഡ് കെയർ സെൻറർ തൃശ്ശൂർ-31
അമല ആശുപത്രി-21
ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശ്ശൂർ -55
മദർ ആശുപത്രി -07
തൃശ്ശൂർ കോ – ഓപ്പറേറ്റീവ് ആശുപത്രി -03
എലൈറ്റ് ഹോസ്പിറ്റൽ തൃശ്ശൂർ -04
ഇരിങ്ങാലക്കുട കോ – ഓപ്പറേറ്റീവ് ആശുപത്രി -08
രാജാ ആശുപത്രി ചാവക്കാട് – 09
അശ്വിനി ഹോസ്പിറ്റൽ തൃശ്ശൂർ – 10
സെൻറ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി -05
മലങ്കര ഹോസ്പിറ്റൽ കുന്നംകുളം – 02
30 റോയൽ ഹോസ്പിറ്റൽ കുന്നംകുളം – 3
സെൻറ് ആൻറണിസ് പഴുവിൽ – 03
യൂണിറ്റി ഹോസ്പിറ്റൽ കുന്നംകുളം – 01
സൺ മെഡിക്കൽ റിസർച്ച് സെൻറർ തൃശ്ശൂർ-07
മരിയ തെരേസ ഹോസ്പിറ്റ മാള – 07
അൻസാർ ഹോസ്പിറ്റ പെരുമ്പിലാവ്- 06
4082 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നു.
533 പേർ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 164 പേർ ആശുപത്രിയിലും 369 പേർ വീടുകളിലുമാണ്. 4624 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതി 3542 പേർക്ക് ആൻറിജൻ പരിശോധനയും, 937 പേർക്ക് ആർടി-പിസിആർ പരിശോധനയും, 145 പേർക്ക് ട്രുനാറ്റ് /സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 5,41,262 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.338 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,15,529 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നിട്ടുളളത്. 25 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി. ഇന്ന് റെയിൽ വേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 540 പേരെ ആകെ സ്ക്രീനിംഗ് ചെയ്തു.