കാടുപിടിച്ചു കിടന്ന പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതി മണ്ഡപം ബിജെപി പ്രവര്‍ത്തകര്‍ ശുചീകരിച്ചു
നമ്പ്യാങ്കാവില്‍ കാടുപിടിച്ചു കിടന്നിരുന്ന പി.കെ. ചാത്തന് മാസ്റ്ററുടെ സ്മൃതി മണ്ഡപം ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ശുചീകരിച്ചപ്പോള്‍.
ഇരിങ്ങാലക്കുട: നമ്പ്യാങ്കാവില്‍ കാടുപിടിച്ചു കിടന്നിരുന്ന പി.കെ. ചാത്തന് മാസ്റ്ററുടെ സ്മൃതി മണ്ഡപം ബിജെപി പ്രവര്‍ത്തകര്‍ ശുചീകരിച്ചു. ബിജെപിയുടെയും പട്ടികജാതി മോര്‍ച്ചയുടെയും തൃശൂര്‍ സൗത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചത്. ചാത്തന് മാസ്റ്റര്‍ സ്മൃതി സഭ സംഘാടക സമിതി ചെയര്‍മാനും മുന്‍ എംഎല്‍എയുമായ സി.സി. മുകുന്ദന് ശുചീകരണ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി എസ്. രാജേന്ദ്രന് സംബന്ധിച്ചു.
പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട്, ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് എ.ആര്. ശ്രീകുമാര്‍, ജനറല്‍ സെക്രട്ടറിമാരായ കെ.പി. ഉണ്ണികൃഷ്ണന്, കൃപേഷ് ചെമ്മണ്ട, കെ.പി. ജോര്‍ജ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. കെ. അജിത്ത്, ജില്ലാ ഭാരവാഹികളായ അജീഷ് പൈക്കാട്ട്, ശ്യാംജി മാടത്തിങ്കല്‍, റിമ പ്രകാശന്, അജയകുമാര്‍, അഡ്വ. സുബീഷ് ശങ്കര്‍, മണ്ഡലം പ്രസിഡന്റ് ആര്‍ച്ച അനീഷ്, നേതാക്കളായ രാജേഷ് കൊട്ടാരത്ത്, സുമേഷ് ആനന്ദപുരം, സന്തോഷ് മുരിയാട്, സജയ് ബാബു, സൂരജ് കടുങ്ങാടന്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

യുവപ്രതിഭകള്‍ക്ക് വേദിയൊരുക്കാന്‍ നവ്യം പോലുള്ള അരങ്ങുകള്‍ അനിവാര്യമെന്ന് ജി. വേണുഗോപാല്‍
ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ
വെസ്റ്റാ ബാലകലോത്സവത്തില്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചു
അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ സന്ദര്‍ശിച്ചു
ഉപജില്ലാ കലോത്സവം നാഷണല്‍ എച്ച്എസ്എസിന് ഓവറോള്‍ കിരീടം
സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസുകളുടെ ഉദ്ഘാടനം നടത്തി