ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് അക്ഷരോന്നതി 2.0 ലിഖിതോത്സവം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ അക്ഷരോന്നതി 2.0 ലിഖിതോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സാഹിത്യ ക്വിസ് മത്സരത്തില്‍ വിജയികളായവര്‍ക്ക് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ശങ്കരനാരായണന് ട്രോഫി സമ്മാനിക്കുന്നു.
ഇരിങ്ങാലക്കുട: ആര്‍ജിഎസ്എ ഐഇസി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അക്ഷരോന്നതി 2.0 ലിഖിതോത്സവം എന്ന പരിപാടി നന്തിക്കര ഗവ. എച്ച്എസ്എസ് സ്കൂള്‍ എട്ട്, ഒമ്പത് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ശങ്കരനാരായണന് ഉദ്ഘാടനം ചെയ്തു. ആര്‍ജിഎസ്എ ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍ കെ. രഞ്ജിനി സ്വാഗതവും അക്ഷരോന്നതി 2.0 പദ്ധതിയെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി.ഡി. നെല്‍സണ്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ. രാജേഷ്, കെ.എ. സുരേഷ് ബാബു, കെ.യു. വിജയന്, മണി സജയന്, ബിന്ദു വര്‍ക്കി നന്തിക്കര ജിവിഎച്ച്എസ്എസ് പ്രധാനധ്യാപിക രാധിക എന്നിവര്‍ സംസാരിച്ചു.
മുകുന്ദപുരം താലൂക്ക് ലൈബ്രറി പ്രസിഡന്റും സാഹിത്യകാരനുമായ രാജന് നെല്ലായി വിദ്യാര്‍ഥികള്‍ക്കായി ക്ലാസുകള്‍ നയിച്ചു. പ്രശസ്ത സാഹിത്യകാരന്മാരെ പരിചയപ്പെടുത്തിയും അവരുടെ ശ്രദ്ധേയമായ കൃതികളെയും കഥാപാത്രങ്ങളെയും പരിചയപ്പെടുത്തുകയും ചെയ്തൂ. ഓരോ എഴുത്തുകാരും അവരുടെ കഥയിലൂടെ സമൂഹത്തിന് നല്കുന്ന സന്ദേശവും കൃതികളിലെ ആഖ്യാന ശൈലിയും കുട്ടികള്‍ വിലയിരുത്തി. അതിനുശേഷം സാഹിത്യ ക്വിസ് മത്സരം സംഘടിപ്പിച്ചു. മത്സരത്തില്‍ വിജയികളായവര്‍ക്ക് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ശങ്കരനാരായണന് സമ്മാനങ്ങള്‍ വിതരണം ചെയ്തു. സ്കൂള്‍ പിടിഎ പ്രസിഡന്റ് സുനില്‍ കൈതവളപ്പില്‍ നന്ദിയും പറഞ്ഞു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

യുവപ്രതിഭകള്‍ക്ക് വേദിയൊരുക്കാന്‍ നവ്യം പോലുള്ള അരങ്ങുകള്‍ അനിവാര്യമെന്ന് ജി. വേണുഗോപാല്‍
ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ
വെസ്റ്റാ ബാലകലോത്സവത്തില്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചു
അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ സന്ദര്‍ശിച്ചു
ഉപജില്ലാ കലോത്സവം നാഷണല്‍ എച്ച്എസ്എസിന് ഓവറോള്‍ കിരീടം
സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസുകളുടെ ഉദ്ഘാടനം നടത്തി