സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസുകളുടെ ഉദ്ഘാടനം നടത്തി
മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഗുജറാത്തിലെ ബെസ്റ്റ് വാല്യൂ കെം പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ സഹകരണത്തോടെ നിര്‍മിച്ച ഹൈടെക് ക്ലാസ് റൂമുകളുടെ ഉദ്ഘാടനം അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ നിര്‍വഹിക്കുന്നു.
മൂര്‍ക്കനാട്: സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഗുജറാത്തിലെ ബെസ്റ്റ് വാല്യൂ കെം പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ സഹകരണത്തോടെ നിര്‍മിച്ച ഹൈടെക് ക്ലാസ് റൂമുകളുടെ ഉദ്ഘാടനം അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ നിര്‍വഹിച്ചു. സ്കൂള്‍ മാനേജര്‍ ഫാ. സിന്റോ മാടവന അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ചിന്താ ധര്മ്മരാജന് മുഖ്യപ്രഭാഷണം നടത്തി. ഇരിങ്ങാലക്കുട രൂപത കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. സീജോ ഇരിമ്പന്‍ അനുഗ്രഹപ്രഭാഷണം നടത്തി.
കമ്പനിയുടെ സിഎസ്ആര്‍ ഫണ്ടില്‍ നിന്നും 10 ലക്ഷം ചെലവഴിച്ച് സ്കൂളില്‍ മുഴുവന്‍ ക്ലാസ്റൂമുകളും സ്മാര്‍ട്ട് ഇന്ററാക്ടീവ് ബോര്‍ഡ് സ്ഥാപിച്ചു. പിടിഎ പ്രസിഡന്റ് വി. രമ്യ, മൂര്‍ക്കനാട് പള്ളി ട്രസ്റ്റി ഡേവിസ് മേനാച്ചേരി, മാനേജ്മെന്റ് പ്രതിനിധി ജിമ്മി ജോസഫ്, മൂര്‍ക്കനാട് എല്‍പി സ്കൂള്‍ പ്രധാനധ്യാപിക കെ.ഐ. റീന, മുന്‍ പ്രിന്‍സിപ്പല്‍ വി.എ. ലില്ലി, സ്റ്റാഫ് സെക്രട്ടറി ആശ ജി. കിഴക്കേടത്ത്, സ്കൂള്‍ ചെയര്മാന് കാര്‍ത്തിക്ക് വിനോദ് എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ കെ.എ. വര്‍ഗീസ് സ്വാഗതവും ഫസ്റ്റ് അസിസ്റ്റന്റ് ടി.ജെ. ജാന്‍സി നന്ദിയും പറഞ്ഞു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

യുവപ്രതിഭകള്‍ക്ക് വേദിയൊരുക്കാന്‍ നവ്യം പോലുള്ള അരങ്ങുകള്‍ അനിവാര്യമെന്ന് ജി. വേണുഗോപാല്‍
ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ
വെസ്റ്റാ ബാലകലോത്സവത്തില്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചു
അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ സന്ദര്‍ശിച്ചു
ഉപജില്ലാ കലോത്സവം നാഷണല്‍ എച്ച്എസ്എസിന് ഓവറോള്‍ കിരീടം
ഇരിങ്ങാലക്കുട യൂണിറ്റിലെ ആധാരം എഴുത്തുകാരുടെ വാര്‍ഷിക പൊതുയോഗം സംഘടിപ്പിച്ചു