ഉപജില്ലാ കലോത്സവം നാഷണല്‍ എച്ച്എസ്എസിന് ഓവറോള്‍ കിരീടം
37 ാമത് വിദ്യാഭ്യാസ ഉപജില്ല സ്കൂള്‍ കലോത്സവത്തില്‍ ഓവറോള്‍ കിരീടം കരസ്ഥമാക്കിയ നാഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിന് അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ ട്രോഫി സമ്മാനിക്കുന്നു.
ഇരിങ്ങാലക്കുട: 37 ാമത് വിദ്യാഭ്യാസ ഉപജില്ല സ്കൂള്‍ കലോത്സവത്തില്‍ 609 പോയിന്റ് നേടി നാഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഓവറോള്‍ കിരീടം കരസ്ഥമാക്കി. 446 പോയിന്റ് നേടി എച്ച്ഡിപിഎസ് എച്ച്എസ്എസ് എടതിരിഞ്ഞി രണ്ടാം സ്ഥാനവും 441 പോയിന്റ് നേടി സെന്റ് മേരീസ് എച്ച്എസ്എസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സമാപന സമ്മേളനം അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ ഉദ്ഘാടനം ചെയ്ത് സമ്മാനദാനം നിര്‍വഹിച്ചു. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വത്സല ബാബു അധ്യക്ഷത വഹിച്ചു. സിനി ആര്‍ടിസ്റ്റ് സൂര്യ സജു മുഖ്യാതിഥിയായി പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.എസ്. തമ്പി, ഷീജ ഉണ്ണികൃഷ്ണന്, ജില്ലാ പഞ്ചായത്തംഗം ജോസ് ജെ. ചിറ്റിലപ്പിള്ളി, പി.ജി. ഉല്ലാസ്, സിസ്റ്റര്‍ കെ.എസ്. ജസീന ജുബി, സി.പി. ജോബി, അനൂപ് മാസ്റ്റര്‍, സ്കൂള്‍ മാനേജര്‍ എസി. സുരേഷ് എന്നിവര്‍ പ്രസംഗിച്ചു. പ്രധാനധ്യാപിക എന്‍.എസ്. രജനിശ്രീ സ്വാഗതവും പി.ബി. അസീന നന്ദിയും പറഞ്ഞു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

യുവപ്രതിഭകള്‍ക്ക് വേദിയൊരുക്കാന്‍ നവ്യം പോലുള്ള അരങ്ങുകള്‍ അനിവാര്യമെന്ന് ജി. വേണുഗോപാല്‍
ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ
വെസ്റ്റാ ബാലകലോത്സവത്തില്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചു
അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ സന്ദര്‍ശിച്ചു
സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസുകളുടെ ഉദ്ഘാടനം നടത്തി
ഇരിങ്ങാലക്കുട യൂണിറ്റിലെ ആധാരം എഴുത്തുകാരുടെ വാര്‍ഷിക പൊതുയോഗം സംഘടിപ്പിച്ചു