വഴിതെറ്റിയ വയോധികയ്ക്ക് തുണയായി പഞ്ചായത്ത് പ്രസിഡന്റ്
എടതിരിഞ്ഞി: വഴിതെറ്റിയെത്തി വലഞ്ഞ വയോധികയ്ക്കു പഞ്ചായത്ത് പ്രസിഡന്റ് തുണയായി. മതിലകം സ്വദേശിയായ വയോധികയാണ് പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ലത സഹദേവന്റെ നേതൃത്വത്തില്‍ സുരക്ഷിതമായി വീട്ടില്‍ എത്തിയത്. പഞ്ചായത്തിലെ പോത്താനി പ്രദേശത്ത് അവശനിലയില്‍ കഴിഞ്ഞ ദിവസം രാവിലെ കണ്ടെത്തിയ വയോധികയെ പ്രാഥമിക ശുശ്രൂഷയും ഭക്ഷണവും നല്‍കിയാണ് മതിലകത്തെ വീട്ടിലെത്തിച്ചത്. വാര്‍ഡ് അംഗം ടി.വി. വിബിന്, പഞ്ചായത്ത് സെക്രട്ടറി സന്തോഷ്കുമാര്‍, കെ.പി. കണ്ണന് എന്നിവരും പ്രസിഡന്റിനൊപ്പം ഉണ്ടായിരുന്നു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു