ജെസിഐ ഇരിങ്ങാലക്കുടയുടെ സേഫ് ഇരിങ്ങാലക്കുട പദ്ധതി ആരംഭിച്ചു
ഇരിങ്ങാലക്കുട: ജെസിഐ ഇരിങ്ങാലക്കുടയുടെ സേഫ് ഇരിങ്ങാലക്കുട പദ്ധതിയുടെ ഭാഗമായി മാര്‍ക്കറ്റില്‍ നിന്നു താഴേക്കു വണ്‍വേ റോഡിലേക്കു തിരിയുന്ന വളവില്‍ അപകടങ്ങള്‍ വര്‍ധിച്ചു വരുന്നതിനാല്‍ അവിടെ സ്ഥാപിച്ചിരുന്ന മിറര്‍ ഉപയോഗ ശൂന്യമായതിന്റെ അടിസ്ഥാനത്തില്‍ പുതിയ കോണ്‍വെക്സ് മിറര്‍ സ്ഥാപിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ഫെനി എബിന് വെള്ളാനിക്കാരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ജെസിഐ പ്രസിഡന്റ് വി.ബി. മണിലാല്‍ അധ്യക്ഷത വഹിച്ചു. മുന്‍ പ്രസിഡന്റുമാരായ ജെന്സന് ഫ്രാന്‍സിസ്, ടെല്‍സണ്‍ കോട്ടോളി, അഡ്വ. ജോണ്‍ നിധിന് തോമസ്, അഡ്വ. ഹോബി ജോളി, എബിന് മാത്യു, ഷിജു പെരേപ്പാടന്, ലിയോ പോള്‍, ഷാന്‍ഡോ എന്നിവര്‍ പ്രസംഗിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു