കാത്തലിക് സെന്റര്‍ വാര്‍ഷിക പൊതുയോഗം നടത്തി
ഇരിങ്ങാലക്കുട: കാത്തലിക് സെന്റര്‍ വാര്‍ഷിക പൊതുയോഗം നടത്തി. യോഗത്തില്‍ കാത്തലിക് സെന്റര്‍ ചെയര്മാന് ഫാ. ജേക്കബ് ഞെരിഞ്ഞാമ്പിള്ളി സിഎംഎ അധ്യക്ഷത വഹിച്ചു. വൈദിക വൃത്തിയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ ഫാ. ജോയ് പീനിക്കപ്പറമ്പില്‍, മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി തെരെഞ്ഞെടുത്ത ജോസ് ജെ. ചിറ്റിലപ്പിള്ളി എന്നിവരെ യോഗം പൊന്നാടയണിയിച്ച് ആദരിച്ചു. യോഗത്തില്‍ വാര്‍ഷിക റിപ്പോര്‍ട്ടും അടുത്ത വര്‍ഷത്തെ ബജറ്റും അവതരിപ്പിച്ചു. ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ ഫാ. ജോളി ആന്‍ഡ്രൂസ് സിഎംഐ, സെന്റ് തോമസ് കത്തീഡ്രല്‍ വികാരി റവ. ഡോ. ആന്റു ആലപ്പാടന്‍, ക്രൈസ്റ്റ് കോളജ് സെല്‍ഫ് ഫിനാന്‍സിംഗ് ഡയറക്ടര്‍ റവ. ഡോ. വില്‍സണ്‍ തറയില്‍, ഡോണ്‍ബോസ്കോ ഹൈസ്കൂള്‍ റെക്ടര്‍ ഫാ. മാനുവല്‍ മേവട, കാത്തലിക് സെന്റര്‍ അഡ്മിനിസ്ട്രേറ്റര്‍ ഫാ. ജോണ്‍ പാലിയേക്കര, സെക്രട്ടറി കെ.ജെ. ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.