മെഡിസെപ്പ് പദ്ധതി സംസ്ഥാന ഇന്‍ഷ്വറന്‍സ് വകുപ്പിലൂടെ നടപ്പാക്കണം: ജോയിന്റ് കൗണ്‍സില്‍
ഇരിങ്ങാലക്കുട: ജീവനക്കാര്‍ക്കുള്ള മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ (മെഡിസെപ്പ്) നടത്തിപ്പ് ചുമതല സംസ്ഥാന ഇന്‍ഷ്വറന്‍സ് വകുപ്പിനു നല്‍കണമെന്നും പങ്കാളിത്ത പെന്ഷന് പദ്ധതി അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും ജോയിന്റ് കൗണ്‍സില്‍ മേഖലാ കണ്വെന്ഷന് സര്‍ക്കാരിനോടാവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.യു. കബീര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മേഖലാ പ്രസിഡന്റ് കെ.ജെ. ക്ലീറ്റസ് അധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി എം.കെ. ജിനീഷ്, ട്രഷറര്‍ പി.കെ. ഉണ്ണികൃഷ്ണന്, ജില്ലാ പ്രസിഡന്റ് വി.ജെ. മെര്‍ളി, എം.കെ. ഉണ്ണി, എ.എം. നൗഷാദ്, സി.എസ്. അനില്‍കുമാര്‍, ഇ.ജി. റാണി, പി.ബി. മനോജ്കുമാര്‍, എന്‍.വി. വിപിന്‍നാഥ്, എന്‍.വി. നന്ദകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി കെ.ജെ. ക്ലീറ്റസ് (പ്രസിഡന്റ്), എന്‍.വി. വിപിന്‍നാഥ്, ജി. പ്രസീദ (വൈസ് പ്രസിഡന്റുമാര്‍), എം.കെ. ജിനീഷ് (സെക്രട്ടറി), പി.ബി. മനോജ്കുമാര്‍, ഇ.ജി. റാണി (ജോയിന്റ് സെക്രട്ടറിമാര്‍), പി.കെ. ഉണ്ണികൃഷ്ണന് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. മേഖലാ വനിതാ കമ്മിറ്റി ഭാരവാഹികളായി സി.യു. ജയശ്രീ (പ്രസിഡന്‍്), പി.എസ്. ബിജി (സെക്രട്ടറി) എന്നിവരേയും തെരഞ്ഞെടുത്തു.